പ്രണയകുടീരത്തിന്‍റെ സൗന്ദര്യം ആസ്വദിച്ച് ട്രംപും മെലനിയയും!

അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നമസ്തേ ട്രംപ്‌ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉത്തര്‍ പ്രദേശിലെ ഖേരിയ എയര്‍ ബെയ്സിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സ്വീകരിച്ചു.

Last Updated : Feb 24, 2020, 07:28 PM IST
പ്രണയകുടീരത്തിന്‍റെ സൗന്ദര്യം ആസ്വദിച്ച്  ട്രംപും മെലനിയയും!

ആഗ്ര:അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നമസ്തേ ട്രംപ്‌ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉത്തര്‍ പ്രദേശിലെ ഖേരിയ എയര്‍ ബെയ്സിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സ്വീകരിച്ചു.

വിമാനത്താവളത്തില്‍ ട്രംപിനെ സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ 250ലേറെ നര്‍ത്തകര്‍ അണിനിരന്നു. കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.വിമാനത്താവളത്തില്‍നിന്ന് താജ് മഹല്‍ കോംപ്ലെക്‌സിന്റെ ഈസ്റ്റ് ഗേറ്റിലുള്ള ഒബറോയ് അമര്‍വിലാസ് ഹോട്ടല്‍വരെ ട്രംപിന്റെ വാഹനവ്യൂഹം എത്തി. 

അവിടെനിന്ന് താജ് മഹലിന് അടുത്തേക്ക് പരിസ്ഥിതി സൗഹൃദ ഗോള്‍ഫ് കാര്‍ട്ടുകളിലാണ് അദ്ദേഹം താജ്മഹലിന് സമീപമെത്തിയത്.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപിനുമോപ്പം മകൾ ഇവാൻകയും മരുമകൻ ജാറദ് കുഷ്നറും താജ് സന്ദർശിച്ചു.താജിന്റെ ചരിത്രവും മഹത്വവും പ്രാധാന്യവും ഇരുവർക്കും വിശദീകരിച്ചുകൊടുത്തു. ‘താജ്മഹൽ വിസ്മയകരമാംവിധം പ്രചോദിപ്പിക്കുന്നത്. സമ്പന്നവും വൈവിധ്യവുമാർന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ അധ്യായം. നന്ദി ഇന്ത്യ' ട്രംപ് താജിന്‍റെ സന്ദര്‍ശക റെജിസ്റ്ററില്‍ കുറിച്ചു.

 

Trending News