മൈക്ക് പോംപെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ദേശീയ ഉപദേഷ്ടാവ് അജിത്‌ ഡോവലുമായും, വിദേശകാര്യമന്ത്രി എസ്‌.ജയശങ്കരുമായും കൂടിക്കാഴ്ച നടത്തി.  

Last Updated : Jun 26, 2019, 02:08 PM IST
മൈക്ക് പോംപെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയിലാണ്‌ മൈക്ക് പോംപെയോ ഇന്ത്യയിലെത്തിയത്.

 

 

 
ഇന്ത്യ-അമേരിക്ക ബന്ധത്തിലെ പലകാര്യങ്ങളും ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ജപ്പാനില്‍ ജി 20 ഉച്ചകോടിയില്‍ ട്രംപും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് മൈക്ക് പോംപെയോ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്.  

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ദേശീയ ഉപദേഷ്ടാവ് അജിത്‌ ഡോവലുമായും, വിദേശകാര്യമന്ത്രി എസ്‌.ജയശങ്കരുമായും കൂടിക്കാഴ്ച നടത്തി.

 

Delhi: Talks between US Secretary of State Mike Pompeo and EAM Subrahmanyam Jaishankar are over. EAM Jaishankar is now hosting a lunch for Pompeo. https://t.co/p9NOPJ3XsG

— ANI (@ANI) June 26, 2019

 

 

എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ഇന്ത്യ-അമേരിക്ക പ്രതിനിധികള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇറാന്‍-അമേരിക്ക ബന്ധം വഷളായ സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി, റഷ്യയുമായുള്ള എസ്-400 മിസൈല്‍ കരാര്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിക്കാണുമെന്നാണ് സൂചന.

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ കൂടിക്കാഴ്ചകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

  


Trending News