ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും.
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ വീണ്ടും ശ്രദ്ധേയമാവുന്നു... മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂർ സദർ സീറ്റിൽ മത്സരിക്കാന്‍ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് പിന്നാലെ കഫീൽ ഖാനും എത്തുന്നു.
5 സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ കണ്ണുകളും രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനവും BJP യുടെ സിരാ കേന്ദ്രവുമായ ഉത്തര്‍ പ്രദേശിലേയ്ക്കാണ്.
രാജ്യം ഉറ്റുനോക്കുന്ന "തിരഞ്ഞെടുപ്പ് യുദ്ധ"മാണ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ നടക്കാന്‍ പോകുന്നത്. ഇതില്‍ ഏറ്റവും ആവേശകരമായ പോരാട്ടം നടക്കുക ഉത്തര്‍ പ്രദേശിലാണ്.
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ആവേശകരമായ പോരട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. ജനപ്രിയ നേതാക്കളെ അടര്‍ത്തിയും സഖ്യം ചേര്‍ന്നും തങ്ങളുടെ വോട്ട് ബാങ്ക് ശക്തമാക്കാനുള്ള ശ്രമത്തിലാണ് പ്രധാന പാര്‍ട്ടികള്‍.
നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്. 2022 ന്റെ തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.