Chennai : മഹാത്മ ഗാന്ധിയുടെ (Mahatma Gandhi) അവസാന കാലങ്ങളിലെ പേഴ്സണൽ സെക്രട്ടറിയായിരുന്ന വി കല്യാണം (V Kalayanam) അന്തരിച്ചു. ചെന്നൈയിലെ പാഡൂറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 99 വയസായിരുന്നു.
കല്യാണത്തിന്റെ ഉളയ മകൾ നളിനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 3.30ന് പാഡൂരിലെ മകളുടെ വസതിൽ വെച്ചായിരുന്നു അന്തരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ചെന്നൈ ബസന്ത് നഗറിൽ പ്രത്യേക സൗകര്യം ഒരുക്കി അന്ത്യ കർമങ്ങൾ നടത്തുമെന്നാണ് മകൾ അറിയിച്ചിരിക്കുന്നത്.
ALSO READ : JEE Main പരീക്ഷകൾ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റി വെച്ചു
1922ൽ ഷിംലായിൽ ജനിച്ച കല്യാണം 1944 മുതൽ 1948 വരെ ഗാന്ധിജിയുടെ അവസാനക്കാലഘട്ടങ്ങളിലായിരുന്നു പേഴ്സ്ണൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്.
മഹാത്മ ഗാന്ധിയുടെ മഹരാഷ്ട്രയിലെ സേവഗ്രാം ആശ്രമത്തിൽ പ്രവർത്തിച്ചിരുന്ന കല്യാണം ഗാന്ധിജിക്ക് വിവിധ ഭാഷകളിലേക്ക് കത്തുകൾ വിവർത്തനം ചെയ്യുമായിരുന്നു. 1948ൽ ജനുവരി 30ന് മഹാത്മ ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. സംസ്ക്കാരം മെയ് 5ന് ഉച്ചയ്ക്ക് ബസന്ത് നഗറിയിൽ വെച്ച് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...