വ്യത്യസ്ത ഇനം ഓഫറുമായി വാരണാസിയിലെ മോബി വേൾഡ്

വിലക്കയറ്റ സമയത്ത്, വാരണാസിയിലെ ഷോപ്പിൽ 10,000 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ വാങ്ങിയാൽ നാരങ്ങയും 1 ലിറ്റർ പെട്രോളും ഫ്രീ

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 08:07 PM IST
  • രസകരമായ ഓഫർ വാഗ്ദാനം ചെയ്യ്ത് യാഷ്
  • ഒരു കിലോ നാരങ്ങ 50-60 രൂപയ്ക്ക് ലഭ്യമായിരുന്നിടത്ത് ഇപ്പോളുള്ള വില 200-300 രൂപ വരെയാണ്
  • രാജ്യത്തുടനീളം പെട്രോൾ വിലയും ഇതിനോടകം 100 രൂപ കടന്നു
വ്യത്യസ്ത ഇനം ഓഫറുമായി വാരണാസിയിലെ മോബി വേൾഡ്

വാരണാസി : രാജ്യത്തുടനീളം നാരങ്ങയുടെയും പെട്രോളിന്റെയും വില കുതിച്ചുയരുകയാണ്. എന്നാൽ ഈ വിലകയറ്റത്തിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും വിൽപ്പന വർധിപ്പിക്കാനുമുള്ള പുതിയ ഓഫറുകൾ അവതരിപ്പിച്ച് പ്രതിസന്ധിയെ അവസരമാക്കി മാറ്റാനാണ് യാഷ് എന്ന കടയുടമ ആലോചിച്ചത്. 

ലൈറ്റ് സിറ്റിയിലെ മോബി വേൾഡിന്റെ ഉടമ  10,000 രൂപയിൽ കൂടുതൽ വിലയുള്ള ഫോൺ, വാങ്ങുമ്പോൾ  1 ലിറ്റർ പെട്രോൾ സൗജന്യമായി വീട്ടിലേക്ക് കൊണ്ടുപോകാമെന്നും, അതിനുപുറമെ ആക്‌സസറികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 100 രൂപ വിലയുള്ള നാരങ്ങ സൗജന്യമായി വീട്ടിലേക്ക് കൊണ്ടുപോകാം എന്നതുമാണ് ലൈവ് ഓഫർ.  കടയിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ പറയുന്നത് മൊബൈൽ ആക്‌സസറികൾ വാങ്ങുന്നതിനൊപ്പം 2 മുതൽ 4 വരെ നാരങ്ങകൾ നൽകുമെന്നുമാണ്. അത് സ്ഥാപിക്കുന്നതിനായി  തന്റെ കടയിലെ കൗണ്ടറുകളിലുടനീളം പേപ്പർ പ്ലേറ്റുകളിൽ നാരങ്ങകളും സ്ഥാപിച്ചിട്ടുമുണ്ട്. 

ചെറുനാരങ്ങയുടെയും പെട്രോളിന്റെയും വില കഴിഞ്ഞ ആഴ്ചകളിൽ വർധിച്ചതിനെ തുടർന്നാണ് 'രസകരമായ' ഓഫർ വാഗ്ദാനം ചെയ്യുന്നത് എന്നും യാഷ് പറയുന്നത്. ഒരു കിലോ നാരങ്ങ 50-60 രൂപയ്ക്ക് ലഭ്യമായിരുന്നിടത്ത്  ഇപ്പോളുള്ള വില 200-300 രൂപ വരെയാണ്. ഡൽഹി-എൻസിആറിൽ ആവട്ടെ നാരങ്ങ കിലോയ്ക്ക് 300 രൂപയ്ക്കാണ് വിൽക്കുന്നത്. രാജ്യത്തുടനീളം പെട്രോൾ വിലയും ഇതിനോടകം 100 രൂപ കടന്നു. 

തന്റെ പ്ലാൻ പ്രവർത്തിച്ചതായി തോന്നുന്നതായി അഭിപ്രായപ്പെട്ട യാഷ്  ഉപഭോക്തൃ പ്രതികരണം വർദ്ധിച്ചിട്ടുണ്ടെന്നും ഓഫറുകൾ ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ മൊത്തത്തിലുള്ള വിൽപ്പന കൂടുതലാണെന്നും വെളിപ്പെടുത്തി. വില കുറഞ്ഞാലും ഓഫറുകൾ പ്രാബല്യത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News