മാഗ്ഗി മാത്രം ഉണ്ടാക്കാൻ അറിയുന്നവർ പോലും തങ്ങൾക്ക് പാചകം ചെയ്യാൻ അറിയമെന്ന് പറയുന്ന കാലമാണ് ഇപ്പോൾ. പെട്ടെന്ന് പാചകം ചെയ്യാം എന്നതിലുപരി മാഗ്ഗി പോലെയുള്ള ന്യൂഡിൾസുകൾ ഉണ്ടാക്കാൻ അത്രയേറെ ബുദ്ധിമുട്ടില്ല. എന്നാൽ മൂന്ന് നേരവും മാഗ്ഗി മാത്രമായാലോ, എന്താകും സ്ഥതി? ഇവിടെ വിവാഹ മോചനം വരെ നടന്നു.
മൂന്ന് നേരവും മാഗ്ഗി മാത്രമാണ് ഭാര്യ പാചകം ചെയ്ത് തരുന്നത് എന്നാരോപിച്ച് കർണാടകയിലെ ബെല്ലാരിയിലാണ് യുവാവ് വിവാഹമോചനം നേടിയത്. മൈസുരു ജില്ല കോടതി ജഡ്ജിയായിരുന്നു എം.എൽ രുഘനാഥാണ് വ്യത്യസ്തമായ വിവാഹമോചന കേസിന് കുറിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രിസിനോട് പറയുന്നത്.
ALSO READ : തിരുവനന്തപുരത്ത് യുവതിയെ നടുറോഡിൽ മർദിച്ച സംഭവം; ബ്യൂട്ടി പാർലർ ഉടമയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് നേരവും മാഗ്ഗി മാത്രമാണ് ഭാര്യ പാചകം ചെയ്ത് തന്നിരുന്നത്. കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കുമ്പോൾ അതിൽ ന്യൂഡിൽസ് മാത്രമെ ഉൾപ്പെടുത്താറുള്ളുയെന്നുമായിരുന്നു യുവാവിന്റെ പരാതിയെന്ന് ജഡ്ജി പറഞ്ഞു.
അവസാനം കേസിൽ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയെന്ന് ജഡ്ജി അറിയിക്കുകയും ചെയ്തു. കുടുംബത്തിലെ പ്രധാനപ്പെട്ട വിഷയങ്ങൾ മാത്രമല്ല ഇത്തരത്തിൽ നിസാരമാണെന്ന് തോന്നിയേക്കാവുന്ന വിഷയങ്ങൾ പോലും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ എത്താറുണ്ടെന്ന് രഘുനാഥൻ അറിയിച്ചു.
അടുത്തിടെയാണ് തെലങ്കാനയിൽ ഒരാൾ തന്റെ ഭാര്യ മട്ടൺ പാചകം ചെയ്തു തരുന്നില്ല എന്ന് അറിയിച്ചുകൊണ്ട് 100ൽ വിളിച്ച് പരാതിപ്പെട്ടത്. അവസാനം പോലീസ് ഭർത്താവിനെതിരെ കേസെടുക്കുകയായിരുന്നു. അത്യാവശ്യ സേവനത്തിനായി ഉപയോഗിക്കേണ്ട നമ്പറിൽ വിളിച്ച് അനാവശ്യ കാര്യങ്ങൾ അറിയിച്ച് സേവനം ദുരുപയോഗപ്പെടുത്തിയെന്ന പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.