ഇന്ന് ജോലിഭാരം കൊണ്ട് പലരും വീർപ്പ് മുട്ടുകയാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന സമ്മർദവും പീഡനങ്ങളും ഒക്കെ കാരണം പലരും ജോലിക്ക് കയറി വളരെ വേഗം തന്നെ രാജി നൽകി മടങ്ങാറുണ്ട്. ചിലർക്ക് മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾ മൂലമുള്ള പ്രശ്നങ്ങളാകും കാരണം. എന്നാൽ ചിലർക്ക് ജോലി ചെയ്യുന്ന അന്തരീക്ഷം തന്നെ പിടിക്കാതെ വരും. അങ്ങനെ വ്യത്യസ്ത കാരണങ്ങളാൽ രാജി വയ്ക്കുന്നവരുണ്ട്. രാജി വയ്ക്കാൻ കൃത്യമായ ഒരു അവസരം ലഭിക്കുമ്പോൾ അവർ അത് ചെയ്യുന്നു. പണത്തേക്കാൾ ഏറെ ജോലിയിലുള്ള സംതൃപ്തിയിൽ ഇന്ന് പലരും മുൻഗണന നൽകുന്നുണ്ട്.
അത്തരത്തിൽ ജോലി രാജിവയ്ക്കുന്നുവെന്ന് അറിയിച്ച് ഒരാൾ നൽകിയ രാജിക്കത്ത് ആണ് വൈറലാകുന്നത്. സമ്മർദം സഹിച്ച് ജോലി ചെയ്യുന്നതിലും നല്ലത് കാര്യം വ്യക്തമാക്കി രാജിവെച്ച് പോകുന്നതാണെന്ന് അയാൾക്ക് തോന്നിക്കാണും. വ്യവസായി ഹർഷ് ഗോയങ്ക പങ്കുവെച്ച രാജിക്കത്താണ് വൈറലാകുന്നത്. ഓഫീസിലെ രാജേഷ് എന്ന ജീവനക്കാരൻ എഴുതിയ കത്താണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. “പ്രിയപ്പെട്ട സർ, ഞാൻ രാജിവെക്കുന്നു, ഞാൻ ഈ ജോലി ആസ്വദിക്കുന്നില്ല, എന്നായിരുന്നു രാജികത്തിൽ എഴുതിയിരുന്നത്. ജൂൺ 18ന് അയച്ചിരിക്കുന്ന കത്താണ് ഇവിടെ പങ്കുവച്ചിട്ടുള്ളത്.
This letter is short but very deep. A serious problem that we all need to solve… pic.twitter.com/B35ig45Hhs
— Harsh Goenka (@hvgoenka) June 19, 2022
Also Read: Viral Video: ഇതൊക്കെയെന്ത്, നിസാരം! സൂപ്പർമാൻ തത്തയുടെ വൈറൽ പ്രകടനം
“ഈ കത്ത് ചെറുതാണെങ്കിലും അതിന്റെ അർത്ഥം വളരെ ആഴത്തിലുള്ളതാണ്. നാമെല്ലാവരും പരിഹരിക്കേണ്ട ഗുരുതരമായ പ്രശ്നമാണിത്. ” എന്ന ക്യാപ്ഷനോട് കൂടിയാണ് കത്ത് പങ്കുവച്ചിരിക്കുന്നത്. രാജിക്കത്ത് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. പോസ്റ്റിന് 2k-ലധികം ലൈക്കുകളും നിരവധി റീട്വീറ്റുകളും ലഭിച്ചു. ശരിക്കുമുള്ള രാജിക്കത്താണോ ഇതെന്ന് പലരും കമന്റ് ചെയ്തു. "ഇത് മിക്കവാറും എല്ലാ ജീവനക്കാരുടെയും വികാരമാണ്, പക്ഷേ എല്ലാവർക്കും ഇത് പ്രകടിപ്പിക്കാൻ കഴിയില്ല, എന്ന് മറ്റൊരാൾ കുറിച്ചു.
കഴിഞ്ഞ ദിവസം വെറും മൂന്ന് വാക്കില്‍ ഒരു ജീവനക്കാരന്‍ എഴുതിയ രാജികത്ത് വൈറലായിരുന്നു. 'ബൈ ബൈ സാര്‍' എന്ന് മൂന്ന് വാക്കുകള്‍ മാത്രമാണ് കത്തിലുണ്ടായിരുന്നത്. രാജികത്ത് എന്ന തലക്കെട്ടും കത്തിലുണ്ട്. @MBSVUDU എന്ന ഉപയോക്താവാണ് ഹ്രസ്വവും രസകരവുമായ രാജിക്കത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. പോസ്റ്റിന് രണ്ട് ലക്ഷത്തിലധികം ലൈക്കുകളും 50,000-ത്തിലധികം റീട്വീറ്റുകളും ലഭിച്ചിരുന്നു. നിരവധി പേർ ജീവനക്കാരന്റെ ധൈര്യത്തെ പ്രശംസിച്ച് കമന്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...