Viral Video: വിവാഹ വേദിയില്‍ വച്ച് ബൈക്ക് സ്ത്രീധമായി ആവശ്യപ്പെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Wedding Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹം കഴിഞ്ഞയുടൻ വരൻ സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടതും പിന്നീട് നടന്നതും.  വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

Written by - Ajitha Kumari | Last Updated : May 11, 2023, 12:35 PM IST
  • വിവാഹ ദിനം സ്ത്രീധനം ആവശ്യപ്പെടുന്ന വരന്റെ വീഡിയോ വൈറലാകുന്നു
  • ബൈക്ക് ചോദിച്ച വരന് കിട്ടി സൂപ്പർ തല്ല്
Viral Video: വിവാഹ വേദിയില്‍ വച്ച് ബൈക്ക് സ്ത്രീധമായി ആവശ്യപ്പെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വിവാഹ ദിനം സ്ത്രീധനം ആവശ്യപ്പെടുന്ന വരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹം കഴിഞ്ഞ ഉടൻ വധുവിനെ ഒപ്പം കൊണ്ടുപോകാൻ വരൻ വിസമ്മതിക്കുന്നത്.  വിവാഹശേഷം വരൻ തനിക്ക് സ്ത്രീധനമായി ബൈക്ക് വേണമെന്നും അല്ലാത്തപക്ഷം വധുവിനെ കൊണ്ടുപോകില്ലെന്നും പറയുന്നതും ശേഷം നടന്ന സംഭവ വികാസങ്ങളുമാണ് വൈറലാകുന്ന ഈ വീഡിയോയിലുള്ളത്.  വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയും ലക്ഷക്കണക്കിന് വ്യൂസും ലൈക്‌സും കമന്റുകളുമൊക്കെ ലഭിച്ചിട്ടുമുണ്ട്.  

Add Zee News as a Preferred Source

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

വൈറലാകുന്ന ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ ചടങ്ങുകളൊക്കെ പൂർത്തിയായി വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ചടങ്ങുകൾ തുടങ്ങാൻ പോകുകയാണ്.  പെട്ടെന്നാണ് വരന്റെ വക ഡ്രാമ.  അതിനെ വധുവിന്റെ പിതാവ് നേരിട്ടതെങ്ങനെ എന്നതാണ് രസം.  ചടങ്ങുകൾ തുടങ്ങാനല്ല സമയത്തായിരുന്നു വരന്റെ ഡ്രാമ അതായത് തനിക്ക് സ്ത്രീധമായി ഒരു ബൈക്ക് വേണമെന്നും അത് കിട്ടിയില്ലെങ്കിൽ വധുവിനെ കൊണ്ടുപോകില്ലെന്നും വരൻ പറഞ്ഞു.  വധുവിന്റെ വീട്ടുകാർ വരനെ പലരീതിയിൽ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും വരൻ സമ്മതിക്കാൻ കൂട്ടാക്കിയില്ല. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. പറഞ്ഞാൽ മനസിലാക്കാതെ വാശിപിടിച്ചു നിൽക്കുന്ന വരനെ ചെരുപ്പൂരി തല്ലുകയാണ് വധുവിന്റെ പിതാവ്.  വീഡിയോ കാണാം...

Also Read: Viral Video: പ്രീവെഡിങ് ഷൂട്ടിൽ ക്യാമറാമാൻ ചെയ്തത്, നാണിച്ചു തല കുനിച്ചു വധു..! വീഡിയോ വൈറൽ
 

 

Also Read: പെരുംജീരകം ഈ രീതിയിൽ ഉപയോഗിക്കൂ.. ഞെട്ടിക്കുന്ന ഫലം ഉറപ്പ്! 

തല്ലുകിട്ടുന്നതിനിടയ്ക്ക് വയൽ വിറ്റ് തനിക്ക് ബൈക്ക് വാങ്ങിത്തരാനും വരൻ ആവശ്യപ്പെടുന്നുണ്ട്.  അതിനും കിട്ടി തല്ല്.  കിട്ടിയ തല്ലിനിടയ്ക്ക് തന്റെ ആവശ്യം കൂടി മറന്നുപോയി വരൻ എന്നുവേണം പറയാൻ.  അത്രയ്ക്ക് കിട്ടിയിട്ടുണ് തല്ല്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും തല്ലുകൊണ്ട് ഒടുവിൽ തന്റെ തെറ്റ് സമ്മതിച്ചു വധുവിനെ കൊണ്ടുപോകാൻ തയ്യാറാകുന്ന വരനെ.  അതിഥികളുടെ മുന്നിലിട്ടാണ് വരന് തല്ലുകിട്ടിയത്. ഈ വീഡിയോ @gharkekalesh എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് 116.2 k വ്യൂസും ധാരാളം ലൈക്‌സും കമൻറുകളും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News