ചക്രം ചവിട്ടി വെള്ളം തേവുന്ന സമ്പ്രദായം ഇന്ത്യയിലെ ഏറ്റവും പഴയ സിസ്റ്റമാണ്. കൃഷിക്കും ജലസേചനത്തിനും യന്ത്രങ്ങൾ എത്തുന്നതിൻറെ മുൻപായിരുന്നു ഇത്തരം സംവിധാനങ്ങൾ. എന്നാൽ കാളയെ കൊണ്ട് വൈദ്യുതിയുണ്ടാക്കുന്ന ഒരു സ്ഥലത്തിൻറെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
ഐഎഎസ് ഓഫീസർ അവനീഷ് ശരൺ പങ്ക് വെച്ച വീഡിയോ ആണ് മാധ്യമങ്ങളിൽ വൈറലായത്.“റൂറൽ ഇന്ത്യ ഇന്നൊവേഷൻ എന്ന് അടിക്കുറിപ്പ് നൽകിയ വീഡിയോയിൽ ഒരു ചരിഞ്ഞ ട്രെഡ്‌മില്ലിൽ ഒരു കാള നടക്കുന്നത് കാണാം. കാളയുടെ നടത്തത്തിന് അനുസരിച്ച് വയലുകളിലേക്ക് പമ്പ് പ്രവർത്തിച്ച് വെള്ളം അടിച്ച് നൽകുന്നത് ദൃശ്യങ്ങളിൽ കാണാം.
Also Read: ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ കണ്ടാൽ ഞെട്ടും..!
ഇത് മാത്രമല്ല കാളകളുടെ ട്രെഡ്മില്ല് വഴി കറൻറ് ഉണ്ടാക്കുന്നതും ലൈറ്റുകളും, മോട്ടോറുകളും പ്രവർത്തിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ മൃഗങ്ങളോടുള്ള ക്രൂരതയാണ് ഇതെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ വീഡിയോയോട് പ്രതികരിച്ചത്. 181,000-ലധികം പേരാണ് വീഡിയോ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടത്.
RURAL INDIA Innovation. It’s Amazing!! pic.twitter.com/rJAaGNpQh5
— Awanish Sharan (@AwanishSharan) September 23, 2022
Also Read: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ
ഇത് മൃഗ ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ക്രൂരതയാണെന്നും ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നു. ഇത് മിണ്ടാപ്രാണികൾ എന്ന നിലയിൽ അവരോടുള്ള ക്രൂരതയാണെന്നും ഉപയോക്താക്കൾ വിമർശിക്കുന്നു.എന്നെ സംബന്ധിച്ചിടത്തോളം ഇത് ക്രൂരതയാണ്,” ഐഎഎഫ് ഉദ്യോഗസ്ഥന്റെ ട്വീറ്റിന് ഒരു ഉപയോക്താവ് മറുപടി നൽകി. അതേസമയം എവിടെയാണ് ഇത്തരത്തിലുള്ള സംഭവം എന്നത് വ്യക്തമല്ല.
പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...