ആനക്കുട്ടികളെ നടക്കാൻ പഠിപ്പിച്ച് അമ്മയാന; ഹൃദ്യമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

വളരെ മനോഹരമായ രണ്ട് ആനക്കുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

Last Updated : Apr 23, 2022, 12:24 PM IST
  • കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലാണ് ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്
  • ആനകൾക്ക് സാധാരണയായി ഒറ്റ പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാകുന്നത്
  • എന്നാൽ, അപൂർവമായി ഇരട്ടക്കുട്ടികളും ഉണ്ടാകാറുണ്ട്
  • അമ്മ ആന തന്റെ രണ്ട് കുട്ടികളുമായി പാർക്കിൽ നിൽക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
ആനക്കുട്ടികളെ നടക്കാൻ പഠിപ്പിച്ച് അമ്മയാന; ഹൃദ്യമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

വന്യജീവികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. വന്യജീവികളുടെ ദൃശ്യങ്ങൾ കാണാൻ എല്ലാവർക്കും വളരെ കൗതുകമാണ്. മൃ​ഗങ്ങളുടെ ലോകം വളരെ രസകരമാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. പല വീഡിയോകളും വളരെ ഹൃദ്യമായിരിക്കും. മൃ​ഗങ്ങളുടെ വീഡിയോകൾ കാണാൻ നമുക്ക് കൂടുതൽ ഇഷ്ടവുമാണ്. വന്യ ജീവികളുടെ പരസ്പരം സഹായിക്കുന്നതും വേട്ടയാടുന്നതും കൂട്ടമായി ആക്രമിക്കുന്നതുമായ വീഡിയോകളും ഇവയിൽ ഉൾപ്പെടും. ഇത്തരത്തിൽ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. മൃ​ഗങ്ങളുടെ ഹൃദ്യമായ വീഡിയോകളാണ് കൂടുതൽ പേരും കാണാൻ ഇഷ്ടപ്പെടുന്നത്.

കുഞ്ഞു മൃ​ഗങ്ങളുടെ ഹൃദ്യമായ വീഡിയോകൾ നിരവധി പേരെയാണ് ആകർഷിക്കുന്നത്. അത്തരത്തിൽ, വളരെ മനോഹരമായ രണ്ട് ആനക്കുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അമ്മയാനയോടൊപ്പം നടക്കാൻ പഠിക്കുകയാണ് കുട്ടിയാനകൾ. ഇരട്ടകളായ ആനക്കുട്ടികളെ അമ്മ നടക്കാൻ പഠിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലാണ് ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ആനകൾക്ക് സാധാരണയായി ഒറ്റ പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാകുന്നത്.

എന്നാൽ, അപൂർവമായി ഇരട്ടക്കുട്ടികളും ഉണ്ടാകാറുണ്ട്. ഒരു ശതമാനം മാത്രമാണ് ആനകൾക്ക് ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത. അമ്മ ആന തന്റെ രണ്ട് കുട്ടികളുമായി പാർക്കിൽ നിൽക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജനിച്ചയുടനെ അമ്മ അവരെ എങ്ങനെ നടക്കണമെന്ന് പഠിപ്പിക്കുകയാണ്. കുഞ്ഞിക്കാലുകൾ നേരെ നിർത്താൻ ആനുക്കുട്ടികൾ പാടുപെടുന്നതും വീഡിയോയിൽ കാണാം. യോഗ് എന്ന ട്വിറ്റർ അക്കൌണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്വിറ്ററിൽ വീഡിയോ പങ്കുവച്ച് ദിവസങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഈ ദൃശ്യങ്ങൾ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News