ഒരു കാറിൽ ആന കയറി ഇരുന്നാൽ എന്തായിരിക്കും അവസ്ഥ. ഉറപ്പായും തവിട് പൊടിയാകും എന്നകാര്യത്തിൽ സംശയം ഇല്ല. എന്നാൽ ഒരാന മുകളിൽ കയറി ഇരുന്നിട്ടും ഒന്നും സംഭവിക്കാത്ത ഒരു കാർ ഉണ്ടോ. എങ്കിൽ അത് പോലെ ഒരു വണ്ടി ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ പറയുന്നത്.
റോഡിൽ കാർ തടഞ്ഞ കാട്ടാന ആദ്യം ടയറിൽ കയറി നിന്നു, പിന്നീട് ബോണറ്റിലും കാറിൻറെ ടോപ്പ് റൂഫിലും കയറി നിന്നു. സംഭവം എന്തായാലും അധികം താമസിക്കാതെ വൈറലായി. ഡോ.സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്ക് വെച്ചത്. ഒടുവിൽ മടുത്ത് ആന വണ്ടിയിൽ നിന്നും ഇറങ്ങുന്നതോടെ വാഹന യാത്രികർ വണ്ടി റിവേഴ്സ് എടുത്ത് പോയതോടെയാണ് സംഭവത്തിൻറെ യഥാർത്ഥ കഥ പുറത്തു വരുന്നത്.
On road quality testing of car pic.twitter.com/2pfVRpPkip
— Dr.Samrat Gowda IFS (@IfsSamrat) September 27, 2022
മുൻവശത്തെ ബമ്പർ പോയതല്ലാതെ കാര്യമായി ഒരു കേട് പാട് പോലും വാഹനത്തിന് പറ്റിയിട്ടില്ല. കാറിൻെ മുൻവശത്ത് നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്. അതേസമയം എവിടെ നിന്നാണ് സംഭവം എന്നത് വ്യക്തമല്ല.കുറഞ്ഞ സമയത്തിനുള്ളിൽ 418 റീ ട്വീറ്റുകളും, 3114 ലൈക്കുകളുമാണ് വീഡിയോക്ക് ലഭിച്ചത്. നിരവധി പേരാണ് ഇത് ഷെയർ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...