വിവാഹത്തിനിടയിൽ നടക്കുന്ന അടിപിടി, വധു വരനെ തല്ലുന്നതും, വധു വരനെ തല്ലുന്നതും അങ്ങനെ നിരവധി വീഡിയോകൾ നമ്മൾ കാണാറുണ്ട്. കാണുന്നവരിൽ പലരിലും ഇത് ചിരി പടർത്തുമെങ്കിലും പലരും ഇതിനെതിരെ കമന്റുകൾ ചെയ്യാറുമുണ്ട്. അത്തരത്തിൽ രസകരമായ ഒരു കല്യാണ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഫോട്ടോഷൂട്ടിനിടെ വധു വരനെ നീന്തൽക്കുളത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നതാണ് വീഡിയോ. കല്യാണം കഴിഞ്ഞ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് വീഡിയോയിൽ ആദ്യമുള്ളത്. തുടർന്ന് അടുത്ത് നിൽക്കുന്ന വരനെ തന്ത്രത്തിൽ നീന്തൽ കുളത്തിലേക്ക് വധു തള്ളിയിടാൻ ശ്രമിക്കുന്നു. എന്നാൽ പിന്നീട് സംഭവിച്ചതാണ് കാഴ്ചക്കാരിൽ കൂടുതൽ ചിരിയുണർത്തുന്നത്.
വരനെ തള്ളിയിടാൻ ശ്രമിക്കുന്നതിനിടെ വരനൊപ്പം തന്നെ വധുവും നീന്തൽക്കുളത്തിലേക്ക് വീണ് പോകുന്നു. കല്യാണ വസ്ത്രങ്ങളിൽ തന്നെയാണ് ഇരുവരും പൂളിലേക്ക് വീണത്. നീന്തൽക്കുളത്തിൽ വീണതിന് ശേഷവും ഇരുവരും സ്നേഹം പങ്കിടുന്നതും വീഡിയോയിൽ കാണാം. രസകരമായ നിമിഷം ഇരുവരും ആസ്വദിക്കുകയായിരുന്നു.
ദി അഡോറബിൾ വെഡ്ഡിംഗ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. പ്രണയത്തിൽ വീണ് പോകും എന്ന് പറയുന്നത് ഇങ്ങനെയാവും എന്ന് വീഡിയോയിൽ കുറിച്ചിട്ടുണ്ട്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...