Viral video: ആനയുടെ ചിത്രരചന; വിശ്വസിക്കാൻ പ്രയാസം..!!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആന എങ്ങനെയാണ് ഇത്രയും മനോഹരമായി ചിത്രം വരയ്ക്കുന്നതെന്ന്.   

Written by - Ajitha Kumari | Last Updated : Feb 5, 2022, 11:24 PM IST
  • ആന എങ്ങനെയാണ് ഇത്രയും മനോഹരമായി ചിത്രം വരയ്ക്കുന്നത്
  • ചിലപ്പോഴൊക്കെ മൃഗങ്ങൾ അവരുടെ കഴിവുകൾ കൊണ്ട് ആളുകളെ അത്ഭുതപ്പെടുത്താറുണ്ട്
  • അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്
Viral video: ആനയുടെ ചിത്രരചന; വിശ്വസിക്കാൻ പ്രയാസം..!!

Viral video: മൃഗങ്ങളുടെ വീഡിയോകൾ (Viral Video) പൊതുവെ സോഷ്യൽ മീഡിയയിൽ വളരെ ജനപ്രിയമാണ്. ചിലപ്പോഴൊക്കെ മൃഗങ്ങൾ അവരുടെ കഴിവുകൾ കൊണ്ട് ആളുകളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  വീഡിയോയിൽ ആന പെയിന്റ് ചെയ്യുന്നത് നിങ്ങൾക്ക് കാണാം. നല്ല പെയിന്റിംഗ് ഉണ്ടാക്കാൻ അറിയാവുന്നവർ വളരെ കുറവാണ്. അപ്പോഴാണ് ഒരു അടിപൊളി ചിത്ര രചനയുമായി ആന എത്തുന്നത്.  വീഡിയോ കണ്ടവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. വീഡിയോ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിരവധി കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: Viral Video: ഒന്നുമുട്ടാൻ നോക്കിയതാ കുട്ടി, പക്ഷെ ഇത്രയും കടുക്കുമെന്ന് വിചാരിച്ചില്ല..! 

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാം ഒരു ആന തുമ്പിക്കൈയിൽ സ്കെച്ച് പെൻ പിടിച്ചിരിക്കുന്നതും മുന്നിലുള്ള വെള്ള ബോർഡിൽ ചിത്രം വരയ്ക്കുന്നതും.  നോക്കി നിൽക്കെ എത്ര മനോഹരമായിട്ടാണ് ആന ആ ചിത്രം വരച്ചതെന്നത് ശരിക്കും വീഡിയോ (Viral Video) കണ്ടാൽ മാത്രമേ മനസിലാകൂ.  ശരിക്കും വിശ്വസിക്കാൻ പ്രയാസം.  ചിത്രം കാണുന്നവരുടെ അവസ്ഥയും ഇത് തന്നെയാണ്. ആന ആനയുടെ തന്നെ രൂപം വരയ്ക്കുക എന്നത് ശരിക്കും അതിശയം തന്നെ.  ആദ്യം തുമ്പിക്കൈയും പിന്നീട് കാലുകളും അവസാനം വാൽ വരച്ചാണ് ആശാൻ ചിത്ര രചന പൂർത്തിയാക്കുന്നത്.  ശരിക്കും പറഞ്ഞാൽ നോക്കിനിൽക്കെ തന്റെ രൂപം ആന സ്കെച്ചിൽ പകർത്തിയെന്ന് വേണം പറയാൻ.   വീഡിയോ കാണാം...

 

 

Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസമയ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ആനയുടെ ഈ വീഡിയോ  പങ്കുവെച്ചിരിക്കുന്നത്. വീഡിയോ (Viral Video) സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ഇതുവരെ ഈ വീഡിയോയ്ക്ക് 113.7 k വ്യൂസും 7356 ലൈക്കുകളും ആയിരക്കണക്കിന് റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News