Pune : പൂനെയിലെ ബെൻസ് നിർമ്മാണ കേന്ദ്രത്തിൽ പുലിയിറങ്ങിയതിനെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നിർമ്മാണ കേന്ദ്രത്തിലെ തൊഴിലാളികളെ ഭാഗികമായി ഒഴിപ്പിക്കുകയും ചെയ്തു. ഒടുവിൽ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ രക്ഷപ്പെടുത്തുകയായിരുന്നു. പുലി കേന്ദ്രത്തിനുള്ളിൽ കൂടി നടക്കുന്ന വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ഫാക്ടറിയിൽ പുലിയെ കണ്ട തൊഴിലാളികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. മണിക്ദോ പുള്ളിപ്പുലി റെസ്ക്യൂ സെന്ററിലെ ഉദ്യോഗസ്ഥരും പ്രദേശത്ത് എത്തിയിരുന്നു. രക്ഷാപ്രവർത്തിന് ശേഷം പുലിയെ വൈദ്യ ചികിത്സയ്ക്കും വിധേയമാക്കിയിരുന്നു. നിലവിൽ കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല.
Surprise visitor at @MercedesBenzInd car plant today
Forest dept officials are trying to rescue the Leopard. All employees told to go home, no production or dispatches today pic.twitter.com/PelLyiXSKA— Sirish Chandran (@SirishChandran) March 21, 2022
ALSO READ: Viral Video: ഈ ഭീമന്‍ പാമ്പിന്‍റെ നീളം കണ്ടാല്‍ നിങ്ങള്‍ അമ്പരന്നുപോകും...!! വീഡിയോ കാണാം
ആറ് മണിക്കൂറുകൾ നീണ്ട് നിന്ന പരിശ്രമങ്ങൾക്ക് ഒടുവിലാണ് പുലിയെ രക്ഷിച്ചത്. ഫാക്ടറിയിലെ ഒരു ഷെഡിൽ ഒളിച്ചിരിക്കുകയായിരുന്നു പുലി. ഉദ്യോഗസ്ഥർ പുലിയെ കണ്ടെത്തി കെണിയിൽ കുടുക്കുകയായിരുന്നു, തുടർന്ന് മയക്കുവെടി വെച്ചാണ് ഫാക്ടറിക്ക് പുറത്ത് എത്തിച്ചത്. കുറച്ച് മണിക്കൂറുകൾ നിരീക്ഷിച്ച് പ്രശ്‍നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പുലിയെ കാട്ടിലേക്ക് മടക്കി അയയ്ക്കും. വൈൽഡ് ലൈഫ് വെറ്ററിനറി ഓഫീസർ ഡോ ബംഗാർ പറയുന്ന വിവരം അനുസരിച്ച് 2 മുതൽ 3 വയസ്സുവരെ പ്രായമുള്ള പുലിയാണിത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.