Viral Video: തൊട്ടുപോകരുത്! കുഞ്ഞിനെ ആക്രമിക്കാൻ എത്തിയ സിംഹങ്ങളെ തുരത്തിയോടിച്ച് എരുമ

ഇരയെ പിടിക്കാൻ സിംഹവും പുലിയുമൊക്കെ തക്കംപാർത്തിരിക്കുന്നതും, അവയിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്ന മറ്റ് മൃഗങ്ങളെയും എല്ലാം പലപ്പോഴായി പല വീഡിയോകളിലൂടെ നാം കാണാറുണ്ട്. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 11:24 AM IST
  • ആക്രമിക്കാൻ വന്ന സിംഹങ്ങളെ പേടിച്ച് അമ്മയുടെ അടുത്ത് രക്ഷതേടുന്ന എരുമക്കുട്ടിയെ വീഡിയോയിൽ കാണാൻ കഴിയും.
  • തുടർന്ന് കുഞ്ഞിനെ ഏത് വിധേനയും രക്ഷിക്കാൻ ശ്രമിക്കുന്ന എരുമയുടെ പോരാട്ടമാണ് ദൃശ്യത്തിലുള്ളത്.
  • സിംഹക്കൂട്ടത്തെ എരുമ ഒറ്റയ്ക്ക് നിന്ന് നേരിടുന്നതാണ് ആദ്യം വീഡിയോയിൽ കാണാൻ കഴിയുക.
Viral Video: തൊട്ടുപോകരുത്! കുഞ്ഞിനെ ആക്രമിക്കാൻ എത്തിയ സിംഹങ്ങളെ തുരത്തിയോടിച്ച് എരുമ

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ നമ്മൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കാണാറുള്ളതാണ്. ഇരയെ പിടിക്കാൻ സിംഹവും പുലിയുമൊക്കെ തക്കംപാർത്തിരിക്കുന്നതും. അവയിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്ന മറ്റ് മൃഗങ്ങളെയും എല്ലാം പലപ്പോഴായി പല വീഡിയോകളിലൂടെ നാം കാണാറുണ്ട്. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. എരുമ തൻറെ കുഞ്ഞിനെ സിംഹങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 

ആക്രമിക്കാൻ വന്ന സിംഹങ്ങളെ പേടിച്ച് എരുമയുടെ അടുത്ത് രക്ഷതേടുന്ന അതിന്റെ കുഞ്ഞിനെ വീഡിയോയിൽ കാണാൻ കഴിയും. തുടർന്ന് കുഞ്ഞിനെ ഏത് വിധേനയും രക്ഷിക്കാൻ ശ്രമിക്കുന്ന എരുമയുടെ പോരാട്ടമാണ് ദൃശ്യത്തിലുള്ളത്. സിംഹക്കൂട്ടത്തെ എരുമ ഒറ്റയ്ക്ക് നിന്ന് നേരിടുന്നതാണ് ആദ്യം വീഡിയോയിൽ കാണാൻ കഴിയുക. പിന്നീട് എരുമക്കൂട്ടം എവിടെ നിന്നോ എത്തി സിംഹങ്ങളെയെല്ലാം തുരത്തിയോടിച്ചു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by wild animal shorts (@wild_animal_shorts_)

 

സിംഹവും എരുമയുമായി ബന്ധപ്പെട്ട ഈ വീഡിയോ വൈൽഡ്_അനിമൽ_ഷോർട്ട്സ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവച്ചിരിക്കുന്നത്.  'എരുമ അതിന്റെ കുട്ടിയെ സിംഹങ്ങളിൽ നിന്ന് രക്ഷിച്ചു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News