Viral Video: മുട്ട മോഷ്ടിക്കാനെത്തിയ പെൺകുട്ടിയ്ക്ക് കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ!

Viral Video: വൈറലാകുന്ന വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മുട്ട മോഷ്ടിക്കാനെത്തിയ പെൺകുട്ടിയെ മയിൽ എന്താണ് ചെയ്തതെന്ന്.   

Written by - Ajitha Kumari | Last Updated : May 27, 2022, 04:16 PM IST
  • വൈറലാകുന്ന വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മുട്ട മോഷ്ടിക്കാനെത്തിയ പെൺകുട്ടിയെ മയിൽ എന്താണ് ചെയ്തതെന്ന്
Viral Video: മുട്ട മോഷ്ടിക്കാനെത്തിയ പെൺകുട്ടിയ്ക്ക് കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ!

Viral Video: ചില മൃഗങ്ങളോടും പക്ഷികളോടും നമ്മൾ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെങ്കിൽ അവയും അതുപോലെ നമ്മോട് പെരുമാറും. എങ്കിലും നമ്മൾ അവയെ മനഃപൂർവ്വം ഉപദ്രവിച്ചാൽ അവയും വെറുതെ ഇരിക്കില്ല.  അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ.  

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി മയിലിന്റെ മുട്ട മോഷ്ടിക്കാൻ എന്താണ് ചെയ്യുന്നതെന്നും പിന്നെ എന്താണ് സംഭവിച്ചതെന്നും.   അതായത് പെൺകുട്ടി മയിലിന്റെ മുട്ടകൾ മോഷ്ടിക്കാനായി അതിന് കാവലിരിക്കുന്ന മയിലിനെ എടുത്ത് ഒരേറ്..  എന്നാൽ അടുത്ത നിമിഷം മയിൽ ചെയ്തത് ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്.  

Also Read: Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..!

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മയിൽ അതിന്റെ മുട്ടകളെ പരിപാലിക്കുന്നത് എങ്ങനെയെന്ന്.  മയിൽ മുട്ടയുടെ മീതെ പതുക്കെ ഇരിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  എന്നാൽ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ഒരു പെൺകുട്ടി അവിടെയെത്തുകയും പതുക്കെ പതുക്കെ പിന്നിൽ നിന്നും വന്ന് മയിലിനെ എടുത്ത് ഒരൊറ്റയേറ്. എന്നിട്ട് മുട്ട മോഷ്ടിക്കാൻ തുടങ്ങി. 

എന്നാൽ മുട്ട  വലിച്ചെറിഞ്ഞ പെൺകുട്ടി ഒരിക്കലും ചിന്തിച്ചില്ല മയിൽ തനിക്ക് നല്ലൊരു പണി തരുമെന്ന കാര്യം.  പെൺകുട്ടി മയിലിന്റെ മുട്ടകൾ ശേഖരിക്കുന്നതിനിടയ്ക്കാണ് ദേ മയിൽ പാഞ്ഞു വന്നത്.  മയിലിന്റെ ആക്രമണം ഒന്ന് കാണേണ്ടത് തന്നെയാണ്. ശരിക്കും ഞെട്ടിപ്പോകും.  വീഡിയോ ശരിക്കും വൈറലാകുകയാണ്..

 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തന്റെ മുട്ടകളെ രക്ഷിക്കാൻ മയിൽ പെൺകുട്ടിയെ ഏതു രീതിയിലാണ് ആക്രമിക്കുന്നതെന്ന്. ശരിക്കും പറഞ്ഞാൽ കൊത്തി മറിച്ചിടുകയാണ്. വൈറലാകുന്ന ഈ വീഡിയോ @issawooo എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്.  17 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് 3.5 M വ്യൂസും 209.6 k ലൈക്കുകളും  ലഭിച്ചിട്ടുണ്ട്.

Trending News