Viral Video: അധ്യാപകന് വിദ്യാർഥികളുടെ വക കിടിലൻ യാത്രയയപ്പ്; വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും

Viral Video: ഇത് ഒരു അധ്യാപകന്റെ യാത്രയയപ്പ് ചടങ്ങാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 07:51 PM IST
  • അധ്യാപകനെ വിദ്യാർഥികൾ ഒരുക്കിയിരിക്കുന്നത് തന്നെയാണ് ആ ഞെട്ടലിനുള്ള കാരണം.
  • സ്‌കൂളിലെ ഒരു അധ്യാപകന് യാത്രയയപ്പ് നൽകുന്നത് ഈ വീഡിയോയിൽ കാണാം.
  • വിദ്യാർത്ഥികളും സഹ അധ്യാപകരും ചേർന്ന് അധ്യാപകന്റെ മുഖത്ത് ചായം പൂശിയിരിക്കുകയാണ്.
Viral Video: അധ്യാപകന് വിദ്യാർഥികളുടെ വക കിടിലൻ യാത്രയയപ്പ്; വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും

Viral Video: ഇന്റർനെറ്റിൽ വൈറലായ നിരവധി വീഡിയോകൾ (Viral Videos) നമ്മൾ കാണാറുണ്ട്. ചില വീഡിയോകൾ നമ്മളെ ചിരിപ്പിക്കുന്നു, ചിലപ്പോൾ ചിന്തിപ്പിക്കും, ചിലപ്പോൾ അത്ഭുതപ്പെടുത്തും, ചിലപ്പോൾ ഞെട്ടിക്കും, ചിലപ്പോൾ സങ്കടം കൂട്ടും. അങ്ങനെ ഒത്തിരി വീഡിയോ വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയ പേജുകളിൽ നിറയാറുണ്ട്. സ്‌കൂൾ വിദ്യാർഥികളുടെ വീഡിയോകൾ, കൊച്ചുകുട്ടികളുടെ വീഡിയോകൾ എന്നിവയ്ക്ക് ഒരു പ്രത്യേക കാഴ്ചക്കാർ തന്നെയുണ്ട്. സ്ട്രെസ് റിലീഫായാമ് പലരും വൈറൽ വീഡിയോകളെ കാണുന്നത്. സെക്കൻഡുകൾ മാത്രമുള്ള വീഡിയോകൾ പോലും പലപ്പോഴും നമ്മളെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. 

അത്തരത്തിലൊരു രസകരമായ വീഡിയോ ആണ് ഇവിടെ വൈറലാകുന്നത്. ജന്മദിനമായാലും യാത്രയയപ്പായാലും (Farewell) അങ്ങനെയുള്ള ഏത് അവസരമായാലും ആഘോഷങ്ങൾ നമ്മുടെ നാട്ടിൽ പതിവാണ്. പിറന്നാൾ ആഘോഷങ്ങളിൽ കുട്ടികൾ പരസ്പരം കേക്ക് വെച്ച് കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു അധ്യാപകന്റെ യാത്രയയപ്പ് ചടങ്ങാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ യാത്രയയപ്പ് ചടങ്ങിലിരിക്കുന്ന അധ്യാപകനെ കണ്ടാൽ ആദ്യം എല്ലാവരും ഒന്ന് ഞെട്ടും.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by VIDEO NATION (@videonation.teb)

കാരണമെന്താണെന്നോ? അധ്യാപകനെ വിദ്യാർഥികൾ ഒരുക്കിയിരിക്കുന്നത് തന്നെയാണ് ആ ഞെട്ടലിനുള്ള കാരണം. സ്‌കൂളിലെ ഒരു അധ്യാപകന് യാത്രയയപ്പ് നൽകുന്നത് ഈ വീഡിയോയിൽ കാണാം. വിദ്യാർത്ഥികളും സഹ അധ്യാപകരും ചേർന്ന് അധ്യാപകന്റെ മുഖത്ത് ചായം പൂശിയിരിക്കുകയാണ്. അധ്യാപകനെ കണ്ടാൽ പേടിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. യാത്രയയപ്പിൽ ഇത്രയും സങ്കടപ്പെടുന്ന ആദ്യത്തെ അധ്യാപകൻ അദ്ദേഹമാകുമെന്ന് നെറ്റിസൺസ് കമന്റ് ചെയ്തു. ചായം പൂശി കഴുത്തിൽ കുറെ മാലകളും ചാർത്തി ആണ് അധ്യാപകനെ ഇരുത്തിയിരിക്കുന്നത്. ഇത് ഇനി അവരുടെ ആചാരം വല്ലതുമാണോ? 

Also Read: Viral Video: പോകും വഴി ആ റോഡും കൂടിയങ്ങ് പൊളിച്ചു; ഇത് ലോറിയോ റോഡ് പൊളിക്കുന്ന യന്ത്രമോ- വീഡിയോ വൈറൽ

 

ഏതായാലും കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് അദ്ദേഹത്തിനായി ഒരു വിടവാങ്ങൽ ഗാനം ആലപിക്കുന്നത് കാണാം. കുട്ടികൾ പാടുമ്പോൾ അധ്യാപകനും കരയുന്നത് വീഡിയോയിൽ കാണാം. ചില വിദ്യാർഥികളും കരയുന്നുണ്ട്. ചില വിദ്യാർത്ഥികൾ അദ്ദേഹത്തെ നോക്കി നിൽക്കുന്നു. ഈ വീഡിയോ videonation.teb എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 'സ്നേഹം അൽപ്പം കൂടുതലായി പോയി' എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News