Viral Video : ആളുകളുമായി സവാരി നടത്തുന്ന ആനയ്ക്ക് നേരെ പാഞ്ഞടുത്ത് കടുവ, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

 റോറിങ് എർത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇത്.  ഈ വീഡിയോ ഇതിനോടകം തന്നെ 1.3 മില്യണിൽ അധികം ആളുകൾ കണ്ട് കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 05:31 PM IST
  • റോറിങ് എർത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
  • ഈ വീഡിയോ ഇതിനോടകം തന്നെ 1.3 മില്യണിൽ അധികം ആളുകൾ കണ്ട് കഴിഞ്ഞു.
  • പൂച്ചയും പുള്ളിപ്പുലിയും ജാഗ്വാറുമൊക്കെയുള്ള മാർജ്ജാര കുടുംബത്തിലെ ശക്തന്മാരാണ് കടുവകൾ.
  • കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകൾ. ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും.
Viral Video : ആളുകളുമായി സവാരി നടത്തുന്ന  ആനയ്ക്ക് നേരെ പാഞ്ഞടുത്ത് കടുവ, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകളുടെ വിഷമവും   ജോലിസ്ഥലങ്ങളിലെയും ജീവിതത്തിലെയും മറ്റും സ്‌ട്രെസും ടെൻഷനും ഒക്കെ മാറാൻ സഹായിക്കാറുണ്ട്. ഇങ്ങനെ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ സിനിമകളിലെ സീനുകളും, ഇൻസ്റ്റാഗ്രാം റീലുകളും വിവാഹങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. അത്പോലെ മൃഗങ്ങളുടെ വീഡിയോകളും ആളുകൾക്ക് ഏറെ ഇഷ്ടമാണ്. അവരുടെ സ്വഭാവത്തെ കുറിച്ചും പ്രതികരിക്കുന്ന രീതിയെ കുറിച്ചും അറിയാനുള്ള ആഗ്രഹമാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

പൂച്ചയും പുള്ളിപ്പുലിയും ജാഗ്വാറുമൊക്കെയുള്ള മാർജ്ജാര കുടുംബത്തിലെ ശക്തന്മാരാണ് കടുവകൾ. കടുവകൾ അതിബുദ്ധിമാന്മാരായ ഇരപിടിയന്മാരാണ്.  നല്ല ആരോഗ്യമുള്ള ഒരു ആൺ കടുവക്ക് ഏറ്റവും കുറഞ്ഞത് 200 കിലോ എങ്കിലും ഭാരം ഉണ്ടായിരിക്കും. പെൺകടുവകളുടെ പരമാവധി ഭാരം 180 കിലോയാണ്. അഞ്ച് മീറ്റർ വരെ ഉയരത്തിൽ ചാടാൻ ഇവക്ക് കഴിവുണ്ട്.  പരമാവധി 110 ദിവസമാണ് കടുവകളുടെ ഗർഭകാലം.ഒരു പ്രസവത്തിൽ നാല് കുട്ടികൾ വരെയും ഉണ്ടാവും. അതേസമയം    കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ.  ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും.  പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്.  ഇപ്പോൾ ഒരു സഫാരി ആനയുടെ നേരെ പാഞ്ഞടുക്കുന്ന കടുവയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video : ആനകളുടെ കിടിലം ഗ്രൂപ്പ് ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

റോറിങ് എർത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഈ വിഡിയോയിൽ ജീപ്പിൽ കട്ടിൽ സഫാരി നടത്തുന്ന ആളുകളെയും, ആളുകളുമായി സഫാരി നടത്തുന്ന ഒരു ആനയെയും കാണാം. ഇന്ത്യയിൽ കോർബെറ്റ്‌ നാഷണൽ പാർക്കിൽ നടന്ന സംഭവമാണിത്. വഴിയുടെ വശത്ത് വിശ്രമിച്ച് കൊണ്ടിരുന്ന കടുവ പെട്ടെന്ന് തന്നെ ആളുകളുമായി നിൽക്കുന്ന ആനയുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. എന്നാൽ ആന പിന്നോട്ട് മാറുകയാണ് ചെയ്യുന്നത്. എന്നാൽ സഞ്ചാരികൾ ഇത് കണ്ട് നന്നായി പേടിക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ആരെയും ഉപദ്രവിക്കാതെ കടുവ മടങ്ങി പോകുകയാണ്. ഈ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News