Viral Video| മരണ മാസായ സംഭവം: ജെസിബിയിൽ കല്യാണ പന്തലിലേക്ക് പോയ ചെക്കൻറെയും പെണ്ണിൻറെയും വീഡിയോ

ഒരു ഗ്രാൻഡ് എൻട്രിയോ  എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനോ ആയിരുന്നില്ല ഇതിന് പിന്നിലെ ഉദ്ദേശ്യം

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 11:26 AM IST
  • വീഡിയോ ട്വിറ്ററിൽ വലിയ തോതിൽ ഷെയർ ചെയ്തിട്ടുണ്ട്
  • മഞ്ഞുവീഴ്ച നടക്കുന്നതിനാൽ, ചെക്കനെയും പെണ്ണിനെയും രണ്ട് ജെസിബികളിലാണ് എത്തിച്ചത്
  • പശ്ചാത്തലത്തിൽ ഒരു ഹിമാചലി ഗാനവും കേൾക്കാം
Viral Video| മരണ മാസായ സംഭവം: ജെസിബിയിൽ കല്യാണ പന്തലിലേക്ക് പോയ ചെക്കൻറെയും പെണ്ണിൻറെയും വീഡിയോ

വിവാഹത്തിന് വരൻ കുതിരപ്പുറത്തോ രഥത്തിലോ വരും അത് ഉത്തരേന്ത്യയിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ജെസിബിയിൽ വരുന്ന വരനെ കണ്ടിട്ടുണ്ടോ? ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. കല്യാണ പന്തലിലേക്ക് ജെസിബിയിൽ എത്തിയ വരൻറെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലായത്.

എന്നാൽ ഒരു ഗ്രാൻഡ് എൻട്രിയോ  എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനോ ആയിരുന്നില്ല ഇതിന് പിന്നിലെ ഉദ്ദേശ്യം. സംഭവത്തിൻറെ യഥാർത്ഥ്യം എന്താണെന്നാൽ വിവാഹ ചടങ്ങുകൾക്കായി പോകുന്നതിനിടെ കനത്ത മഞ്ഞുവീഴ്ച തടസ്സമായതിനാൽ ജെസിബിയിൽ പോവാൻ വധുവും വരനും നിർബന്ധിതരാവുകയായിരുന്നു.

Also Read: Viral Video: ഞാനിപ്പോ വരാട്ടോ.. പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി..!

വീഡിയോ ട്വിറ്ററിൽ വലിയ തോതിൽ ഷെയർ ചെയ്തിട്ടുണ്ട്.@Anilkimta2 എന്ന ട്വിറ്റർ ഹാൻറിലിൽ പോസ്റ്റ് ചെയ്ത ക്ലിപ്പിൽ "കനത്ത മഞ്ഞുവീഴ്ച നടക്കുന്നതിനാൽ, ചെക്കനെയും പെണ്ണിനെയും രണ്ട് ജെസിബികളിലാണ് എത്തിച്ചത്. 

Also ReadViral Video: തന്‍റെ കുളത്തില്‍ നീന്താനിറങ്ങിയ യുവാവിനെ ആട്ടിപ്പായിച്ച് അരയന്നം ...! വീഡിയോ വൈറല്‍

വിവാഹ വേദിയിലെത്താൻ രണ്ട് വ്യത്യസ്ത ജെസിബികളിൽ ഇരിക്കുന്ന വരനും അവന്റെ ഭാര്യയുമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, പശ്ചാത്തലത്തിൽ ഒരു ഹിമാചലി ഗാനവും കേൾക്കാം. പാക്കിസ്ഥാനിലെ ഹുൻസ താഴ്‌വരയിൽ നിന്നും ഇത്തരമൊരു സമാനമായ ഒരു സംഭവം വൈറലായിരുന്നു. അവിടെയും ഒരു വധുവും വരനും തങ്ങളുടെ വിവാഹ വേദിയിലെത്തിയത് ജെസിബിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News