Wrestlers Protest: ഗുസ്തി താരങ്ങളുടെ സമരം: 'പോലീസ് അന്വേഷണം പൂര്‍ത്തിയാകട്ടെ'എന്ന് കേന്ദ്രം

'Let the police investigation be completed': അന്വേഷണം പൂര്‍ത്തിയാകും വരെ കായിക മേഖലയ്ക്കും താരങ്ങള്‍ക്കും ദോഷമുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. 

Written by - Zee Malayalam News Desk | Last Updated : May 31, 2023, 07:13 PM IST
  • ഡല്‍ഹി പോലീസ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുംവരെ പ്രക്ഷോഭ പരിപാടികള്‍ നടത്തരുതെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ അഭ്യര്‍ഥിച്ചു.
  • സുപ്രീം കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കുകയും പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് ഡല്‍ഹി പോലീസ്.
  • കായിക മേഖലയ്ക്കും താരങ്ങള്‍ക്കും ദോഷമുണ്ടാക്കുന്ന നടപടികള്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ ഗുസ്തി താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Wrestlers Protest: ഗുസ്തി താരങ്ങളുടെ സമരം: 'പോലീസ് അന്വേഷണം പൂര്‍ത്തിയാകട്ടെ'എന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തിൽ ​ഗുസ്തി താരങ്ങളുടെ സമരം ചർച്ചയാക്കപ്പെട്ട സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. വിഷയത്തിൽ ബ്രിജ് ഭൂഷണിനെതിരായ ആരോപണങ്ങളിൽ പോലീസ് അന്വേഷണം പൂർത്തിയാകട്ടെ എന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഡല്‍ഹി പോലീസ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുംവരെ പ്രക്ഷോഭ പരിപാടികള്‍ നടത്തരുതെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ അഭ്യര്‍ഥിച്ചു. സുപ്രീം കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കുകയും പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് ഡല്‍ഹി പോലീസ്. 

കായിക മേഖലയ്ക്കും താരങ്ങള്‍ക്കും ദോഷമുണ്ടാക്കുന്ന നടപടികള്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ ഗുസ്തി താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഡല്‍ഹി പോലീസ് ഗുസ്തി താരങ്ങളെ കൈയേറ്റം ചെയ്ത സംഭവമടക്കം ഉണ്ടായതിനുശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണിത്. കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്തത്. ഇവിടെ പ്രതിഷേധിക്കാൻ എത്തിയ ​ഗുസ്തി താരങ്ങളെ ഡൽഹി പോലീസ് കൈയേറ്റം ചെയ്തിരുന്നു. 

ALSO READ: കാർ മരത്തിൽ ഇടിച്ച് കത്തിയമർന്നു; നവദമ്പതികളടക്കം 4 പേര്‍ വെന്തുമരിച്ചു

ഗുസ്തി താരങ്ങളുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ഒരു സമിതിയെ നിയോഗിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഫെഡറേഷന്‍ മേധാവിയെ നീക്കുകയും ചെയ്തു. കായിക താരങ്ങളുടെ പരിശീലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കോടികളാണ് കേന്ദ്ര സര്‍ക്കാര്‍ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ജനുവരി മുതല്‍  റസലിങ് ഫെഡറേഷന്‍ തലവന്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രക്ഷോഭത്തിലാണ്.

പ്രായപൂര്‍ത്തിയാകാത്ത താരമടക്കം ഏഴ് കായിക താരങ്ങളാണ് ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിട്ടുള്ളത്. എന്നാൽ ബിജെപി എം.പികൂടിയായ ബ്രിജ്ഭൂഷണ്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരെയുള്ള ​ഗുസ്തി താരങ്ങളുടെ  ഒരു ആരോപണമെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞാല്‍ തൂങ്ങിമരിക്കുമെന്നാണ് ബ്രിജ്ഭൂഷണ്‍ പറയുന്നത്. ഗുസ്തി താരങ്ങളുടെപക്കല്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കൂ. ശിക്ഷ ഏറ്റുവാങ്ങാം എന്നാണ് ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News