'ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ കടമ'; കേരളത്തിനെതിരായ പരാമർശത്തെ ന്യായീകരിച്ച് യോ​ഗി ആദിത്യനാഥ്

തെരഞ്ഞെടുപ്പിന് മുൻപ് തന്റെ സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ കടമയാണെന്നാണ് യോ​ഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 01:35 PM IST
  • ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാൽ യുപി കേരളവും ബം​ഗാളും കശ്മീരും ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ പരാമർശം
  • അതിനാൽ തെറ്റ് പറ്റാതെ സൂക്ഷിക്കണമെന്നായിരുന്നു യോ​ഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്
  • യോ​ഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്
  • ഇതിന് പിന്നാലെയാണ് തന്റെ പ്രസ്താവനയെ ന്യായീകരിച്ച് യോ​ഗി രം​ഗത്തെത്തിയത്
'ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ കടമ'; കേരളത്തിനെതിരായ പരാമർശത്തെ ന്യായീകരിച്ച് യോ​ഗി ആദിത്യനാഥ്

ലഖ്നൗ: കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിന് മുൻപ് തന്റെ സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ കടമയാണെന്നാണ് യോ​ഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് പറയുന്നത്.

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാൽ യുപി കേരളവും ബം​ഗാളും കശ്മീരും ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ പരാമർശം. അതിനാൽ തെറ്റ് പറ്റാതെ സൂക്ഷിക്കണമെന്നായിരുന്നു യോ​ഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്. യോ​ഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്.

ഇതിന് പിന്നാലെയാണ് തന്റെ പ്രസ്താവനയെ ന്യായീകരിച്ച് യോ​ഗി രം​ഗത്തെത്തിയത്. 'ബംഗാളില്‍ നിന്ന് വന്ന് ഇവർ ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. ഇതില്‍ ജാഗ്രത പുലര്‍ത്തണം. നിങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും മറ്റുചിലർ തടസ്സപ്പെടുത്താൻ വന്നിരിക്കുകയാണ്. ഇതിന് അനുവദിക്കരുതെന്ന് ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു' എന്നാണ് യോ​ഗിയുടെ ന്യായീകരണം. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് യോ​ഗി ഇക്കാര്യം പറ‍ഞ്ഞത്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ യോ​ഗി ആദിത്യനാഥിനെതിരെ രം​ഗത്ത് വന്നിരുന്നു. യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യവുമുള്ള സമൂഹവുമുണ്ടാകും. അങ്ങനെയുള്ള സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യുപിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,” പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News