"രാജീവ്‌ ഗാന്ധി നമ്പര്‍ 1 അഴിമതിക്കാരന്‍"

ലോക്സഭാ തിരഞ്ഞെടുപ്പ് പാതിയോളം പിന്നിട്ട് കഴിഞ്ഞപ്പോള്‍, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി!!

Last Updated : May 5, 2019, 11:43 AM IST
"രാജീവ്‌ ഗാന്ധി നമ്പര്‍ 1 അഴിമതിക്കാരന്‍"

ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പ് പാതിയോളം പിന്നിട്ട് കഴിഞ്ഞപ്പോള്‍, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി!!

രാജീവ് ഗാന്ധി മരിക്കും വരെ നമ്പര്‍ 1 അഴിമതിക്കാരനായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടത്. 

"താങ്കളുടെ പിതാവ്‌ മുഖസ്‌തുതിക്കാര്‍ക്ക്‌ മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നു." ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ്‌ റാലിയില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ  ലക്ഷ്യമിട്ട് പ്രസംഗിച്ചത്. 

രാജീവ്‌ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബോഫേഴ്‌സ്‌ കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം. സ്വീഡനില്‍ നിന്ന്‌ ഇന്ത്യക്ക്‌ വെടിക്കോപ്പുകള്‍ വാങ്ങാന്‍ സ്വീഡിഷ്‌ നിര്‍മ്മാണക്കമ്പനിയായ ബോഫേഴ്‌സില്‍ നിന്ന്‌ രാജീവ്‌ ഗാന്ധി അടക്കമുള്ള ഉന്നതര്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്‌. എ്‌ന്നാല്‍, ഇതില്‍ രാജീവ്‌ ഗാന്ധി കുറ്റക്കാരനാണ്‌ എന്നതിന്‌ തെളിവുകളില്ലെന്ന്‌ കോടതി വിധിച്ചിട്ടുള്ളതാണ്‌. 

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് നരേന്ദ്രമോദിയെ ചൊടിപ്പിച്ചത്. തന്‍റെ ഇമേജ് തകര്‍ക്കാനായിരുന്നു രാഹുല്‍ ഗാന്ധി റാഫേലിനെ കുറിച്ച്‌ വീണ്ടും ചര്‍ച്ച ചെയ്തതെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. തന്‍റെ പ്രതിച്ഛായ തകര്‍ത്ത്, ചെറുതാക്കി കാണിച്ച്‌ ദുര്‍ബ്ബല സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. താന്‍ രാഹുലിനെ പോലെ വായില്‍ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ചവനല്ല എന്നും പറഞ്ഞു.

 

Trending News