ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമായ സീ മീഡിയ, അഖിലേന്ത്യാതലത്തില്‍ ജേർണലിസം പ്രവേശന പരീക്ഷ നടത്തുന്നു...

മാധ്യമ മേഘലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!

Last Updated : Dec 28, 2018, 06:17 PM IST
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമായ സീ മീഡിയ, അഖിലേന്ത്യാതലത്തില്‍ ജേർണലിസം പ്രവേശന   പരീക്ഷ നടത്തുന്നു...

മാധ്യമ മേഘലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!

ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമായ സീ മീഡിയ ഭാവി പത്രപ്രവർത്തകരേയും റിപ്പോർട്ടർമാരെയും തിരഞ്ഞെടുക്കാന്‍ അഖിലേന്ത്യാതലത്തില്‍ ജേർണലിസം പ്രവേശന പരീക്ഷ നടത്തുന്നു.

വളരെ കർശനമായ സെലക്ഷന്‍ പ്രോസെസ്സ് ആയിരിക്കും. അതേപോലെതന്നെ വിവധ റൗണ്ടുകളും ഇതില്‍ ഉണ്ടായിരിക്കുന്നതാണ്.

റൗണ്ട് - 1 :  PAN India അടിസ്ഥാനത്തിലുള്ള എഴുത്തു പരീക്ഷയാണ് ഈ റൗണ്ടില്‍ ഉള്ളത്. ഇതാവും സീ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (Zee Aptitude Test (ZAT)) ജനുവരി 27, 2019നാണ് നടക്കുക.

റൗണ്ട് - 2 : അസൈൻമെന്‍റ് സമർപ്പിക്കൽ 

റൗണ്ട് - 3 : എഡിറ്റോറിയൽ ബോര്‍ഡ്, എച്ച്.ആര്‍ നടത്തുന്ന ഇന്‍റര്‍വ്യൂ

മൊബൈൽ ജേർണലിസം (MoJo), കൃത്രിമ ഇന്‍റലിജൻസ് എന്നിവയുൾപ്പെടെ പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയുള്ള പരിശീലനമാവും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക. ഇംഗ്ലീഷ്‌, ഹിന്ദി കൂടാതെ മറ്റു ഭാഷകളിലും പ്രവീണ്യം നേടാനുള്ള അവസരമാണ് ഈ പരിശീലനം വഴി ലഭിക്കുക.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീ മീഡിയയില്‍ ജോലി ചെയ്യുവാനുള്ള അവസരവും ലഭിക്കും. 

9 മാസം നീളുന്ന പരിശീലനം 2019 ഏപ്രിൽ / മെയ് മാസങ്ങളിലവും ആരംഭിക്കുക. സീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആർട്ട്സ് (ZIMA) ആണ് പരിശീലനം നല്‍കുക. ഈ പരിശീലനത്തിന് ഫീസ് നല്‍കേണ്ടതായിട്ടുണ്ട്. 1.5 ലക്ഷം രൂപയും ജിസ്ടിയുമാണ് ഫീസ്.

അതിനുശേഷം സീ മീഡിയയിൽ 3 മാസത്തെ ട്രെയിനിംഗ് ഉണ്ടായിരിക്കുന്നതാണ്. ഇക്കാലയളവില്‍ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കുന്നതായിരിക്കും. 

തിരഞ്ഞെടുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടമായ എഴുത്തുപരീക്ഷ 2019 ജനുവരി 27ന് (ഞായറാഴ്ച) രാവിലെ 10 മുതൽ 12 വരെയാണ് നടക്കുക. പൊതു വിജ്ഞാനം, മള്‍ട്ടിപ്പിള്‍ ചോയ്സ്, ചെറിയ പ്രബന്ധം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുടെ സമാഹാരമായിരിക്കും ഈ പരീക്ഷ.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പരീക്ഷ എഴുതുവാനുള്ള അവസരം ലഭിക്കും. അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, അമൃത്സർ, ഹൈദരാബാദ്, ഭട്ടിൻഡ, ഭോപ്പാൽ, ചണ്ഡീഗഡ്, ചെന്നൈ, ഗാംഗ്ടോക്, ഗുവാഹത്തി, ഗ്വാളിയോർ, ഹരിദ്വാർ, ഹിസാർ, ഇംഫാൽ, ഇൻഡോർ, ഇറ്റാനഗർ, കാൺപൂർ, കൊഹിമ, കോട്ടയം (കേരള), ലഖ് ലഖ്നൗ, ലുധിയാന, മീററ്റ്, മുംബൈ, നാസിക്, ന്യൂഡൽഹി, നോയ്ഡ, പനാജി, പാട്യാല, പ്രയാഗ് രാജ്, പൂനെ,  ഷില്ലോങ്, ശ്രീനഗർ, വാരാണസി, വിശാഖപട്ടണം എന്നീ സ്ഥലങ്ങളില്‍ പരീക്ഷകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. 

എഴുത്തുപരീക്ഷയ്ക്കുള്ള അടിസ്ഥാന യോഗ്യത 50% മാര്‍ക്കോടെ ബിരുദമാണ്. റിസള്‍ട്ട് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും എഴുത്തുപരീക്ഷയ്ക്ക് അര്‍ഹതയുണ്ട്. 

പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഫീസ് 1,000 രൂപയാണ്. താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഈ തുക അടയ്ക്കാവുന്നതാണ്. 

www.zimainstitute.com/zat-registration.aspx. 

കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക:  www.zimainstitute.com/zat-registration.aspx.  

 

 

 

 

 

 

 

 

Trending News