Bipin Rawat | ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചിച്ച് രാജ്യം, യഥാര്‍ത്ഥ ദേശസ്‌നേഹിയെന്ന് പ്രധാനമന്ത്രി, രാജ്യത്തിന് ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നെന്ന് രാഷ്ട്രപതി

അദ്ദേഹത്തിന്റെ അസാധാരണമായ ആ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുഃഖത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്ന് രാഹുൽ ​ഗാന്ധി.

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 10:35 PM IST
  • അദ്ദേഹത്തിന്റെ അസാധാരണമായ ആ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
  • നികത്താനാകാത്ത നഷ്ടമാണ് ബിപിന്‍ റാവത്തിന്റെ വേര്‍പാടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.
  • ഈ ദുഃഖത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്ന് രാഹുൽ ​ഗാന്ധി
Bipin Rawat |  ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചിച്ച് രാജ്യം, യഥാര്‍ത്ഥ ദേശസ്‌നേഹിയെന്ന് പ്രധാനമന്ത്രി, രാജ്യത്തിന് ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ഊട്ടിയിൽ ഹെലികോപ്ടർ അപകടത്തിൽ (Helicopter Crash) കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ (Bipin Rawat) വിയോ​ഗത്തിൽ അനുശോചിച്ച് (Condolence) രാജ്യം. റാവത്ത് ഉൾപ്പെടെ 13 പേരുടെ വിയോ​ഗത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) പറഞ്ഞു. അപകടത്തിൽ കൊല്ലപ്പെട്ട ഉദ്യോ​ഗസ്ഥരെല്ലാം തന്നെ രാജ്യത്തിന് വേണ്ടി ജാഗ്രതയോടെയും ശുഷ്കാന്തിയോടെയും രാജ്യത്തെ സേവിച്ചവരായിരുന്നു.  അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

'ജനറല്‍ ബിപിന്‍ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാര്‍ത്ഥ ദേശസ്‌നേഹി, നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതില്‍ അദ്ദേഹം വളരെയധികം സംഭാവന നല്‍കി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളും വീക്ഷണങ്ങളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വല്ലാതെ വേദനിപ്പിച്ചു. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് എന്ന നിലയില്‍, പ്രതിരോധ പരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളില്‍ ജനറല്‍ റാവത്ത് പ്രവര്‍ത്തിച്ചു. സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതിന്റെ സമ്പന്നമായ അനുഭവം അദ്ദേഹം തന്നോടൊപ്പം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

Also Read: Mi17-V5 Helicopter Crash | 8 വർ‌ഷത്തിനിടെ തകർന്ന് വീണത് ആറ് എംഐ-17 വി5 ഹെലികോപ്ടറുകൾ 

ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ആകസ്മിക വിയോഗം ഞെട്ടലും വേദനയുമുണ്ടാക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. 'രാജ്യത്തിന്  ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനം നാല് പതിറ്റാണ്ടുകള്‍ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം', രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

 

നികത്താനാകാത്ത നഷ്ടമാണ് ബിപിന്‍ റാവത്തിന്റെ വേര്‍പാടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു. 'ഇന്ന് തമിഴ്നാട്ടില്‍ നടന്ന നിര്‍ഭാഗ്യകരമായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 സായുധ സേനാംഗങ്ങളുടെയും പെട്ടെന്നുള്ള വിയോഗത്തില്‍ അഗാധമായ വേദനയുണ്ട്. അദ്ദേഹത്തിന്റെ ആകസ്മിക മരണം നമ്മുടെ സായുധ സേനയ്ക്കും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമാണ്', രാജ്‌നാഥ് സിങ് ട്വിറ്റ് ചെയ്തു.

 

മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരില്‍ ഒരാളായിരുന്നു ബിപിന്‍ റാവത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായി വേദനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. 'നമ്മുടെ സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തിനെ വളരെ ദാരുണമായ ഒരു അപകടത്തില്‍ നമുക്ക് നഷ്ടപ്പെട്ടു.

Also Read: Bipin Rawat Helicopter Crash | സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഊട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

രാജ്യത്തിന് വളരെ സങ്കടകരമായ ദിനമാണിത്. മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളില്‍ വിവരിക്കാനാവില്ല. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞാന്‍ അഗാധമായി വേദനിക്കുന്നു', അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

 

ദുഃഖത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി (Rahul Gandhi) പറഞ്ഞു. 'ജനറല്‍ ബിപിന്‍ റാവത്തിന്റെയും (Bipin Rawat) ഭാര്യയുടെയും കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലുള്ള ദുരന്തമാണ് സംഭവിച്ചത്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ മനസ്സ് അവരുടെ കുടുംബത്തോടൊപ്പമുണ്ട്. ഈ ദുഃഖത്തില്‍ ഇന്ത്യ (India) ഒറ്റക്കെട്ടായി നില്‍ക്കുന്നു', രാഹുല്‍ ഗാന്ധി ട്വീറ്റ് (Tweet) ചെയ്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News