Thiruvonam Bumper 2024 Live Updates: ഭാ​ഗ്യവാൻ ആര്? ഒന്നാം സമ്മാനം 25 കോടി! തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

Thiruvonam Bumper 2024: തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി നേടാൻ പോകുന്ന ഭാ​ഗ്യശാലിയെ അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം

Written by - Zee Malayalam News Desk | Last Updated : Oct 9, 2024, 11:04 AM IST
    ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് പാലക്കാട് ജില്ലയാണ്.
Live Blog

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി വെറും മണിക്കൂറുകൾ മാത്രം. ഉച്ചയ്ക്ക് 2 മണിക്ക് ഭാ​ഗ്യശാലികളെ അറിയാം. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ധനമന്ത്രി കെ എന്‍ ബാലഗോപാൽ ഭാ​ഗ്യശാലികളെ നറുക്കെടുക്കും.

9 October, 2024

  • 11:00 AM

    Thiruvonam Bumper 2024 Live: രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്താണ് നിര്‍വഹിക്കുന്നത്.

  • 11:00 AM

    Thiruvonam Bumper 2024 Live: ഗോര്‍ക്കി ഭവനില്‍ വച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് എടുക്കുന്നത്.

     

  • 11:00 AM

    Thiruvonam Bumper 2024 Live: 50 ലക്ഷം രൂപ  മൂന്നാം സമ്മാനവും, 5 ലക്ഷം നാലാം സമ്മാനവും, 2 ലക്ഷം അഞ്ചാം സമ്മാനവുമായി ലഭിക്കും. 500 രൂപയാണ് അവസാന സമ്മാനം.

     

  • 10:30 AM

    Thiruvonam Bumper 2024 Live: 25 കോടി രൂപയാണ് തിരുവോണം ബമ്പറിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്.

  • 10:30 AM

    Thiruvonam Bumper 2024 Live: ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് ഇക്കുറിയും മുന്നിൽ. പിന്നാലെ തിരുവനന്തപുരവും, തൃശൂരുമുണ്ട്. 

Trending News