സംസ്ഥാനത്ത് 1547 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 2129 പേർ രോഗമുക്തർ

ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 21 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 5  പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  

Last Updated : Sep 2, 2020, 06:16 PM IST
    • സംസ്ഥാനത്ത് ഇന്ന് 1547 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1419 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
    • ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 21 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
സംസ്ഥാനത്ത് 1547 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;  2129 പേർ രോഗമുക്തർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 1547 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1419 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.    ഇതിൽ 156 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  2129 പേർ കൊറോണ മുക്തരായിട്ടുണ്ട്. 

ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 21 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 5  പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 36 ആരോഗ്യ പ്രവർത്തകർക്കും കൊറോണ  രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  കൊറോണ ബാധമൂലമുള്ള 7 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 305 ആയിട്ടുണ്ട്. 

Also read: ബിനീഷ് കോടിയേരിയ്ക്ക് പിടിയിലായ ലഹരിമരുന്ന് സംഘവുമായി ബന്ധം..! 

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 228  പേർക്കും,  മലപ്പുറത്ത് 146 പേർക്കും, കോഴിക്കോട് 204 പേർക്കും, കാസർഗോഡ് 88 പേർക്കും, തൃശൂർ 121 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 159 പേർക്കും , എറണാകുളം ജില്ലകളിൽ 136 പേർക്ക് വീതവും,  പാലക്കാട് 30 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം 81 പേർക്കും,  കണ്ണൂർ ജില്ലയിൽ 142 പേർക്കും, കോട്ടയത്ത് 145 പേർക്കും, ഇടുക്കിയിൽ 12 പേർക്കും, വയനാട് 38 പേർക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

Also read: ഓണ നിറവിൽ അനുശ്രീ, ചിത്രങ്ങൾ കാണാം... 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,736  പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1439 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ  23,850 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 13  പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  17 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 577 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

Trending News