Heart attack: 17കാരിക്ക് ഹൃദയാഘാതം; ട്രാഫിക് സിനിമയെ അനുസ്മരിപ്പിച്ച ദൗത്യം വിജയകരം

17-year-old girl suffered a heart attack: കട്ടപ്പനയിൽ നിന്ന് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴിയാണ് കുട്ടിയെ അമൃത ആശുപത്രിയിൽ എത്തിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 03:08 PM IST
  • കട്ടപ്പനയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്കാണ് ആംബുലൻസ് പോയത്.
  • എത്രയും വേഗത്തിൽ കുട്ടിയെ അമൃതയിൽ എത്തിക്കാനുള്ള ശ്രമം വിജയകരമായി പൂർത്തിയാക്കി.
  • ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കാൻ പൊലീസ് രംഗത്തിറങ്ങിയിരുന്നു.
Heart attack: 17കാരിക്ക് ഹൃദയാഘാതം; ട്രാഫിക് സിനിമയെ അനുസ്മരിപ്പിച്ച ദൗത്യം വിജയകരം

ഇടുക്കി: കട്ടപ്പനയിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസുകാരിയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ ആംബുലൻസ് എറണാകുളത്തേയ്ക്ക് പാഞ്ഞു. ആൻമരിയ ജോയ് എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്കാണ് ആംബുലൻസ് പാഞ്ഞെത്തിയത്. എത്രയും വേഗത്തിൽ കുട്ടിയെ അമൃതയിൽ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. 

കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴിയാണ് അമൃത ആശുപത്രിയിൽ എത്തിയത്. കട്ടപ്പനയിൽ നിന്ന് 2 മണിക്കൂർ 40 മിനിട്ട് സമയം കൊണ്ടാണ് ആംബുലൻസ് അമൃതയിലെത്തിയത്. ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കാൻ പോലീസും രംഗത്തിറങ്ങിയിരുന്നു. KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സർവീസ് ബാങ്ക് ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആംബുലൻസ് പോകുന്ന റൂട്ടിലെ യാത്രക്കാരും ആംബുലൻസിന് വഴിയൊരുക്കി വലിയ രീതിയിൽ സഹകരിച്ചതോടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കാനായത്. 

ALSO READ: ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു; പരിക്കേറ്റ എട്ട് പേർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ

ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ പതിനേഴുകാരിക്ക് മന്ത്രി റോഷി അഗസ്റ്റിനാണ് അടിയന്തര ചികിത്സയൊരുക്കിയത്. കുട്ടിയെ ഉടൻ തന്നെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ അനിവാര്യമായതിനെ തുടർന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതോടെ കുറഞ്ഞ സമയത്തിനുള്ളിൽ എറണാകുളത്ത് എത്തിക്കേണ്ട സാഹചര്യമുണ്ടായി. ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് തുടർന്ന് ഉണ്ടായത്. 

പണിക്കൻകുടിയിൽ സ്‌കൂൾ പ്രവേശനോത്സവത്തിനിടെ വിവരം അറിഞ്ഞ മന്ത്രി റോഷി അഗസ്റ്റിൻ ഉടൻ തന്നെ പ്രശ്‌നത്തിൽ ഇടപെട്ടു. തുടർന്ന്  ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കട്ടപ്പന മുതൽ എറണാകുളത്തെ ആശുപത്രി വരെ ട്രാഫിക് സുഗമമാക്കി ആംബുലൻസിന് വഴിയൊരുക്കാൻ നിർദേശം നൽകി. ആശുപത്രിയിമായി ബന്ധപ്പെട്ട് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് നിർദേശം നൽകുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News