സംസ്ഥാനത്ത് കോവിഡ് മരണം 2171 ആയി; ഇന്ന് ജീവഹാനി സംഭവിച്ചത് 23 പേർക്ക്

  രോഗം സ്ഥിരീകരിച്ചവരിൽ 81 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 

Last Updated : Nov 27, 2020, 06:51 PM IST
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  • 20 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 527 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് കോവിഡ് മരണം 2171 ആയി;  ഇന്ന് ജീവഹാനി സംഭവിച്ചത് 23 പേർക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 3966 പേർക്കാണ്. 3348 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 488 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4544 പേർ രോഗമുക്തരായിട്ടുണ്ട്.  

ഇന്ന് സംസ്ഥാനത്ത് 23 മരണങ്ങളാണ് (Covid death) സ്ഥിരീകരിച്ചത്.  തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല, പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന്‍, പത്തനംതിട്ട കോന്നി സ്വദേശിനി കുഞ്ഞുമോള്‍, കോന്നി സ്വദേശി കെ.ആര്‍. ബാലന്‍, ആലപ്പുഴ ചേര്‍ത്തല സ്വദേശി തോമസ്, തലവടി സ്വദേശിനി പ്രസന്ന, ചെങ്ങന്നൂര്‍ സ്വദേശി അന്നമ്മ രാജു, കോട്ടയം ഓമല്ലൂര്‍ സ്വദേശി ഔസേപ്പ്, മല്ലശേരി സ്വദേശി പി.സി. ഫിലിപ്, കോട്ടയം സ്വദേശി കെ.സി. ജോണ്‍, കോട്ടയം സ്വദേശിനി ലീല ചന്ദ്രശേഖര്‍, എറണാകുളം ചെല്ലാനം സ്വദേശിനി ഗ്രേസി ജോണ്‍ , ആലുവ സ്വദേശി ജോസഫ് ബാബു, തൃശൂര്‍ പുന്നയൂര്‍ സ്വദേശിനി അച്ചുമ്മ, മടക്കത്തറ സ്വദേശിനി ദേവകി അമ്മ, കൈപമംഗലം സ്വദേശി ഇബ്രാഹീം, കൊടുങ്ങല്ലൂര്‍ സ്വദേശി കെ.എ. ജോസഫ്, ഗുരുവായൂര്‍ സ്വദേശി ഐ.എസ്. വാസു, മലപ്പുറം കൊക്കൂര്‍ സ്വദേശിനി കാര്‍ത്ത്യായനി, കൊണ്ടോട്ടി സ്വദേശി ഉമ്മച്ചുട്ടി, മലപ്പുറം സ്വദേശി അലി, ഭൂതാനം സ്വദേശി നാരായണന്‍, കോഴിക്കോട് കരിക്കംകുളം സ്വദേശി എം.പി. ഹസന്‍ എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2171 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Also read: സംസ്ഥാനത്ത് 3966 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 4544 പേർ 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,13, 608 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1594 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

More Stories

Trending News