- Covid update: Local Body Election reason behind Covid spread, 5,771 new cases
- Puducherry: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക്
- Manglamkunnu Karnan ചരിഞ്ഞു ; വിടവാങ്ങിയത് ഉത്സവ പറമ്പുകളിലെ 'തലയെടുപ്പിന്റെ ചക്രവർത്തി'
- Farm Act 2020: പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് IMF മുഖ്യ സാമ്പത്തിക ഉപദേശക Gita Gopinath
- മലപ്പുറത്ത് Muslim league പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
സംസ്ഥാനത്ത് 3966 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 4544 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19)സ്ഥിരീകരിച്ചത് 3966 പേർക്കാണ്. 3348 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 488 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4544 പേർ രോഗമുക്തരായിട്ടുണ്ട്. രോഗം (Covid19) സ്ഥിരീകരിച്ചവരിൽ 81 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 262 പേർക്കും, മലപ്പുറത്ത് 612 പേർക്കും, കോഴിക്കോട് 374 പേർക്കും, കാസർഗോഡ് 96 പേർക്കും, തൃശൂർ 525 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 236 പേർക്കും , എറണാകുളം ജില്ലയിൽ 397 പേർക്ക് വീതവും, പാലക്കാട് 351 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 159 പേർക്കും, കൊല്ലം 229 പേർക്കും, കണ്ണൂർ ജില്ലയിൽ 131 പേർക്കും, കോട്ടയത്ത് 346 പേർക്കും, ഇടുക്കിയിൽ 143 പേർക്കും, വയനാട് 105 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: Farmers Protest: പ്രതിഷേധം ഫലം കണ്ടു; ബുറാടിയുടെ നിരങ്കരി മൈതാനത്ത് പ്രതിഷേധിക്കാൻ കർഷകർക്ക് അനുമതി
കൊറോണ ബാധമൂലമുള്ള 23 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 9, തിരുവനന്തപുരം 7, കൊല്ലം, കണ്ണൂര്‍ 6 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, മലപ്പുറം 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,13, 608 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1594 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 527 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
സംസ്ഥാനത്ത് 3966 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 4544 പേർ
