തൃശൂര്‍: അന്‍പത്തെട്ടാമത് സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങുമ്പോള്‍ കലാകിരീടം നേടി കോഴിക്കോട്. 895 പോയിന്റുമായാണ് കോഴിക്കോട് ഒന്നാമതെത്തിയത്. പന്ത്രണ്ടാം തവണയാണ് കോഴിക്കോട് തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്നത്.
രണ്ട് പോയിന്റ് വ്യത്യാസത്തില്‍ (893) പാലക്കാട് രണ്ടാം സ്ഥാനം നേടി. രണ്ട് അപ്പീല്‍ ഫലങ്ങളുടെയും ഒരു മത്സര ഫലവും വരാനിരിക്കേ തന്നെ കോഴിക്കോട് സ്വര്‍ണ്ണ കപ്പ് ഉറപ്പിക്കുകയായിരുന്നു.
875 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനം നേടി. ഔദ്യോഗിക പ്രഖ്യാപനം അല്പസമയത്തിനകം തന്നെ ഉണ്ടാകുമെന്ന് സംഘാടകര്‍ സൂചിപ്പിച്ചു.
Updating...