സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് ഏഴ് മരണമെന്ന് റിപ്പോർട്ട്. വയനാട്, കണ്ണൂർ, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇന്ന് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
വയനാട് വാളാട് സ്വദേശി ആലി, കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, പത്തനംതിട്ട കോന്നി സ്വദേശി ഷഹറുബാൻ, ആലപ്പുഴ സ്വദേശി സദാനന്ദൻ, തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി രമാദേവി, കൂടാതെ കഴിഞ്ഞ ദിവസം മരിച്ച പറവൂർ സ്വദേശി കമലമ്മ, പൂജപ്പുര സെന്ട്രൽ ജയിലിൽ മരിച്ച മണികണ്ഠന്‍ എന്നിവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
Also read: ധോണിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ
ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി ആലിയെ ജൂലായ് 28 നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോറോണ സ്ഥിരീകരിക്കുകയും ചെയ്തു. പുലർച്ചെ 3 മണിയോടെയായിരുന്നു മരണം. കണ്ണൂർ സ്വദേശി കൃഷ്ണൻ മരിച്ചത് ശനിയാഴ്ച ടരാത്രിയോടെയാണ്. അദ്ദേഹം ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
Also read: അന്താരാഷ്ട്ര അവാർഡ് സ്വന്തമാക്കി സൗദി റെയിൽവേ
അന്നേ ദിവസം തന്നെയാണ് ആലപ്പുഴ സ്വദേശി സദാനന്ദനും മരണമടഞ്ഞത്. അതുപോലെ ശനിയാഴ്ച മരിച്ച തിരുവനന്തപൂരം സ്വദേശി രമാദേവിയ്ക്കും കോറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരവൂരിൽ മരിച്ച കമലമ്മയ്ക്കും കോറോണ സ്ഥിരീകരിച്ചു. കൂടാതെ പൂജപ്പുര ജയിലിലെ തടവുകാരനായ മണികണ്ഠനും കോറോണ ബാധിച്ച് മരണമടഞ്ഞു.