സംസ്ഥാനത്ത് 7201 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7120 പേർ

6316  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 728  പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.   

Last Updated : Nov 7, 2020, 06:29 PM IST
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07, 107 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2445 പേരെയാണ്.
സംസ്ഥാനത്ത് 7201 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7120 പേർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 7201 പേർക്കാണ്. 6316  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 728  പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7120 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 96  പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 

Also read: 7th Pay Commission: 14.82 ലക്ഷം സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനത്തിനും ശമ്പളത്തിനും പുറമെ ബോണസും 

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 719 പേർക്കും,  മലപ്പുറത്ത് 642 പേർക്കും, കോഴിക്കോട് 971 പേർക്കും, കാസർഗോഡ് 94 പേർക്കും, തൃശൂർ 864  പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 696 പേർക്കും , എറണാകുളം ജില്ലയിൽ 1042 പേർക്ക് വീതവും,  പാലക്കാട് 465 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 147 പേർക്കും, കൊല്ലം 574 പേർക്കും,  കണ്ണൂർ ജില്ലയിൽ 266 പേർക്കും, കോട്ടയത്ത് 500 പേർക്കും, ഇടുക്കിയിൽ 108 പേർക്കും, വയനാട് 113 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

Also read: നിങ്ങളുടെ കയ്യിൽ ഈ 1 രൂപ നോട്ടുണ്ടോ... നിങ്ങൾക്ക് ലക്ഷാധിപതിയാകാൻ കഴിയും..!!!

കൊറോണ ബാധമൂലമുള്ള 28 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട് 8, തൃശൂര്‍ 7, മലപ്പുറം 6, കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കാസര്‍ഗോഡ് 3, ആലപ്പുഴ 2, കൊല്ലം, ഇടുക്കി, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് (Health workers) ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07, 107 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2445 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 64,051 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 14 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 38 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 612 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News