ട്രാക്ക് മുറിച്ചു കടക്കവെ അപകടം; വർക്കലയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

12.10- ഓടെയാണ് അപകടം.റെയിൽവേ ട്രാക്ക് മുറിച്ചു കടക്കവെയാണ് അപകടത്തിൽപ്പെട്ടത്.അപകടത്തെ തുടർന്ന് 10 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 03:28 PM IST
  • റെയിൽവേ ട്രാക്ക് മുറിച്ചു കടക്കവെയാണ് അപകടത്തിൽപ്പെട്ടത്
  • 65 വയസ്സ് പ്രായം വരും.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി
  • നിരവധിപേരാണ് ദിനവും ഈ ട്രാക്ക് കടന്ന് വർക്കല മൈതാനം ജംഗ്ഷനിലേക്ക് എത്തുന്നത്
ട്രാക്ക് മുറിച്ചു കടക്കവെ അപകടം; വർക്കലയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വർക്കല പൊലീസ് സ്റ്റേഷന് സമീപത്തെ അടച്ചിട്ടിരിക്കുന്ന റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം.കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് മരണപ്പെട്ടത്. 

12.10- ഓടെയാണ് അപകടം.റെയിൽവേ ട്രാക്ക് മുറിച്ചു കടക്കവെയാണ് അപകടത്തിൽപ്പെട്ടത്.അപകടത്തെ തുടർന്ന് 10 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു.ആളെ തിരിച്ചറിഞ്ഞിട്ടില്ല.65 വയസ്സ് പ്രായം വരും.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ALSO READ: Crime News: തൃശൂരിൽ വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്നു; ചെറുമകൻ പിടിയിൽ

നിരവധിപേരാണ് ദിനവും ഈ ട്രാക്ക് കടന്ന് വർക്കല മൈതാനം ജംഗ്ഷനിലേക്ക് എത്തുന്നത്. വർക്കല അണ്ടർ പാസേജ് യാഥാർഥ്യമായതോടെ  22 വർഷത്തിലധികമായി ഇവിടെയുണ്ടായിരുന്ന റെയിൽവേ ഗേറ്റ് ഇല്ലാതായി.  ഫുഡ് ഓവർ ബ്രിഡ്ജ് വേണം എന്നുള്ള നാട്ടുകാരുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News