കേരളത്തിലെ റോഡുകളിൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ടുണ്ടായത് വലിയ മാറ്റം : മന്ത്രി മുഹമ്മദ് റിയാസ്

രാജ്യത്ത് ഇന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഗുണനിലവാരമായ ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് കേരളത്തിലെ റോഡുകള്‍ നിര്‍മിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 10:12 PM IST
  • ഇതോടെ കരാര്‍ കാലാവധി കഴിഞ്ഞാലും റോഡുകളുടെ അറ്റകുറ്റപണികള്‍ സാധ്യമാകും.
  • ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ ഉള്‍പ്പടെ ഇന്ന് റോഡുകളും പാലങ്ങളും നിര്‍മിച്ചുവരികയാണ്.
കേരളത്തിലെ റോഡുകളിൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ടുണ്ടായത് വലിയ മാറ്റം : മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിലെ റോഡുകളില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ 7.35 കോടി രൂപ ചെലവിട്ട് നിര്‍മിച്ച 12 നഗര റോഡുകളുടെ ഉദ്ഘാടനവും 6.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന എസ്.എന്‍. ജംഗ്ഷന്‍- കണിയാംകുളം കിഴക്ക് റോഡിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് ഇന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഗുണനിലവാരമായ ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് കേരളത്തിലെ റോഡുകള്‍ നിര്‍മിക്കുന്നത്. സാധാരണ ടാറിങ് ചെയുമ്പോള്‍ വേണ്ടി വരുന്നതിനേക്കാളും മൂന്നിരട്ടിയോളം പണം ചെലവഴിച്ചാണ് ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലെ റോഡുകള്‍ നിര്‍മിക്കുന്നത്. ഇതിന് പുറമേ ഇന്ന് കേരളത്തില്‍ റണ്ണിങ് കോണ്‍ട്രാക്ടും നടപ്പാക്കിയിട്ടുണ്ട്. ഇതോടെ കരാര്‍ കാലാവധി കഴിഞ്ഞാലും റോഡുകളുടെ അറ്റകുറ്റപണികള്‍ സാധ്യമാകും. ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ ഉള്‍പ്പടെ ഇന്ന് റോഡുകളും പാലങ്ങളും നിര്‍മിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.

ALSO READ : Vande Bharat: കേരളത്തിന്‌ ഓണ സമ്മാനമായി രണ്ടാമത്തെ വന്ദേഭാരത്?

മള്‍ഗര്‍ റോഡ്, ഇരവുകാട് ക്ഷേത്രം റോഡ്, എച്ച്.ബി. പാടം റോഡ്, വെറ്റക്കാരന്‍ റബര്‍ ഫാക്ടറി റോഡ്, തേജസ് നഗര്‍ റോഡ്, തേജസ് നഗര്‍ ബ്രാഞ്ച് റോഡ്, സെന്റ് മേരീസ് റോഡ്, എല്‍.ഐ.സി റോഡ്, ചാണ്ടിപ്പള്ളി കണിയാംകുളം റോഡ്, റെയില്‍വേ ലൈന്‍ ഇ.എം.പി. റോഡ്, കൊട്ടാരംപാലം ചെറുപുഷ്പം റോഡ്, മുഖാംപള്ളി റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.

ഇരവുകാട് കപ്പാമുക്കില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. എ.എം. ആരിഫ് എം.പി. വിശിഷ്ടാതിഥിയായി. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, കെ.എസ്.ഡി.പി. ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ നസീര്‍ പുന്നയ്ക്കല്‍, എ.എസ്. കവിത, എം.ആര്‍. പ്രേം, ആര്‍. വിനീത, മുന്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍ സൗമ്യ രാജ്, കൗണ്‍സിലര്‍മാരായ ബിന രമേശ്, ബി. അജേഷ്, ബി. നസീര്‍, എല്‍ജിന്‍ റിച്ചാര്‍ഡ്, പ്രഭ ശശികുമാര്‍, സിമി ഷാഫി ഖാന്‍, രമ്യ സുര്‍ജിത്ത്, മേരി ലീന, സജേഷ് ചക്കുപറമ്പ്, നജിത ഹാരിസ്, പി.ഡബ്ല്യൂ.ഡി. നിരത്ത് വിഭാഗം എക്‌സി. എന്‍ജിനീയര്‍ ഡി. സാജന്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. രേഖ, അസി. എന്‍ജിനീയര്‍ ഷാഹി സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച രീതിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ ജോളിയെ ചടങ്ങില്‍ ആദരിച്ചു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News