പ്രകൃതിയുടെ ശ്വാസകോശത്തിനായി ശബ്ദമുയര്‍ത്തുന്ന ഒരദ്ധ്യാപകൻ

കോവിഡിന്‍റെ മുരടിപ്പിലും പക്ഷാഘാതത്തിന്‍റെ തളര്‍ച്ചയിലും  സമയം എങ്ങനെ സര്‍ഗാത്മകമാക്കാം എന്നതിന്‍റെ മറുപടികൂടിയാണ് ഇവ. ഹൃസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് റാഫിമാഷ് തന്നെയാണ്. റാഫി മാഷുടെ  'ഉമ്മിണി ബല്യമാഷ്', 'കാരയ്ക്കമിഠായികള്‍' എന്നിവ വിദ്യഭ്യാസ വകുപ്പ് സ്കൂള്‍ ലൈബ്രറിയിലേക്ക് തിരഞ്ഞെടുത്തിരുന്നു.

Edited by - Priyan RS | Last Updated : Sep 6, 2022, 06:31 PM IST
  • ലഘു ചിത്രവും തയ്യാറാക്കി വിദ്യാലയങ്ങളിലും നാട്ടിലും വായനശാലകളിലും കയറി ഇറങ്ങി കണ്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നത്.
  • കോവിഡിന്‍റെ മുരടിപ്പിലും പക്ഷാഘാതത്തിന്‍റെ തളര്‍ച്ചയിലും സമയം എങ്ങനെ സര്‍ഗാത്മകമാക്കാം എന്നതിന്‍റെ മറുപടികൂടിയാണ് ഇവ.
  • ചാവക്കാട് കടപ്പുറത്തെ ബി.ബി.എ.എല്‍.പി. സ്കൂളില്‍ 2004 മുതല്‍ അധ്യാപകനായി ജോലിചെയ്തുവരികയാണ് റാഫി മാഷ്.
പ്രകൃതിയുടെ ശ്വാസകോശത്തിനായി ശബ്ദമുയര്‍ത്തുന്ന ഒരദ്ധ്യാപകൻ

തൃശൂർ: കണ്ടല്‍ചെടിയോടുള്ള  ഇഷ്ടം മൂത്ത് കണ്ടലിന്റെ പ്രചാരകനായി മാറിയിരിക്കുകയാണ് തൃശൂർ പാവറട്ടി സ്വദേശിയായ ഒരു അധ്യാപകൻ. വിദ്യാലയങ്ങളിലും നാട്ടിലും വായനശാലകളിലും കയറി ഇറങ്ങി കണ്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നത്. 

ചാവക്കാട് മണത്തല ബി.ബി.എ. എൽപി . സ്കൂളിലെ അധ്യാപകനും പാവറട്ടി സ്വദേശിയുമായ റാഫി നിലങ്കാവിൽ മാഷാണ് കണ്ടലിന്റെ പ്രചാരണത്തിനായി 'കണ്ടൽ കണ്ട പൂക്കണ്ടല്' എന്ന പാട്ടും 'മേരിമോളുടെ കണ്ടൽ ജീവിതം' എന്ന ലഘു ചിത്രവും തയ്യാറാക്കി വിദ്യാലയങ്ങളിലും നാട്ടിലും വായനശാലകളിലും കയറി ഇറങ്ങി കണ്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നത്.

Read Also: Tamil Nadu: സ്കൂളിന്‍റെ ശൗചാലയത്തിൽ 16 കാരി പ്രസവിച്ചു, പൊക്കിൾക്കൊടി മുറിച്ചത് പേന കൊണ്ട്

റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഫൈനലിസ്റ്റ്, യു.കെ., കേനഡ, ബ്രസീൽ, ഗ്രീസ്, ഇന്ത്യയിലുമായി അമ്പതോളം ചലച്ചിത്ര മേളകളിൽ സിൽവർ ബട്ടർഫ്ലെ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഡബ്ലിയു ഡബ്ലിയു എഫിന്‍റെ  പ്രശംസാപത്രവും പരിശീലനപരിപാടികളിലും പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. തന്‍റെ കലാജീവിതത്തിലൂടെ പ്രതിബന്ധങ്ങളെ പ്രതിരോധിക്കുകയാണ് എഴുത്തും കൊണ്ടും കൂടി സര്‍ഗാത്മകമാക്കുകയാണ്റാഫിമാഷ്.   

കോവിഡിന്‍റെ മുരടിപ്പിലും പക്ഷാഘാതത്തിന്‍റെ തളര്‍ച്ചയിലും  സമയം എങ്ങനെ സര്‍ഗാത്മകമാക്കാം എന്നതിന്‍റെ മറുപടികൂടിയാണ് ഇവ. ഹൃസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് റാഫിമാഷ് തന്നെയാണ്. റാഫി മാഷുടെ  'ഉമ്മിണി ബല്യമാഷ്', 'കാരയ്ക്കമിഠായികള്‍' എന്നിവ വിദ്യഭ്യാസ വകുപ്പ് സ്കൂള്‍ ലൈബ്രറിയിലേക്ക് തിരഞ്ഞെടുത്തിരുന്നു.

Read Also: Crime News: കണ്ണൂർ കരിവെള്ളൂരിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു; പീഡനമെന്ന് ആരോപണം

'നാരങ്ങപ്പാല് ചൂണ്ടയ്ക്ക രണ്ടി'ന് ഒളപ്പമണ്ണ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചാവക്കാട് കടപ്പുറത്തെ ബി.ബി.എ.എല്‍.പി. സ്കൂളില്‍ 2004 മുതല്‍ അധ്യാപകനായി ജോലിചെയ്തുവരികയാണ് റാഫി മാഷ്. 2016 ലാണ് മാഷിന് പക്ഷാഘാതം ഉണ്ടായത് മൂലം  ഒരുവശത്തെ സ്പര്‍ശനശേഷി നഷ്ടപ്പെട്ടു. 

പിന്നീട് തലയില്‍ ഓപ്പണ്‍ സര്‍ജറി കഴിഞ്ഞതോടെ കടുത്ത തലവേദനയും ഇടയ്ക്കിടെയുളള വീഴ്ചകളും പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലനായി. അവയൊന്നും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാതെ എപ്പോഴും തിരക്കില്‍ തുടരുകയാണ് മാഷ്. ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയകള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുമ്പോഴും അവയ്ക്കെല്ലാം സ്റ്റോപ്പ് മെമോ കൊടുത്ത് പുഞ്ചിരിയോടെ നേരിടാനാണ് മാഷിനിഷ്ടം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News