Death: സ്വകാര്യ പാറ ക്വാറിയിലെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Young man drowned death in Nedumangadu: തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിലെ ചിറയ്ക്കാണി വാർഡിലാണ് യുവാവ് മുങ്ങി മരിച്ച പാറ ക്വാറി സ്ഥിതി ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 20, 2024, 10:03 PM IST
  • ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം ന‌ടന്നത്.
  • ചിറയ്ക്കാണി വാർഡിലാണ് പാറ ക്വാറി സ്ഥിതി ചെയ്യുന്നത്.
  • മഴ ആയതിനാൽ വെള്ളക്കെട്ട് ഉയർന്നിരുന്നു.
Death: സ്വകാര്യ പാറ ക്വാറിയിലെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരുവനന്തപുരം: സ്വകാര്യ പാറക്വാറിയിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു.  നെടുമങ്ങാട് പൂവത്തൂരിന് സമീപത്തെ ക്വാറിയിലാണ് അപകടം. പടിഞ്ഞാറ്റുകര മുണ്ടേക്കോണം വീട്ടിൽ അജീഷ് (40) ആണ് മരിച്ചത്.
‌‌
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം ന‌ടന്നത്. നെടുമങ്ങാട് നഗരസഭയിലെ ചിറയ്ക്കാണി വാർഡിലാണ് പാറ ക്വാറി സ്ഥിതി ചെയ്യുന്നത്. സമീപ വാസിയായ അജേഷ് നീന്തൽ പരിശീലനം നടത്താനും മീൻ പിടിക്കാനും സാധരണയായി ഈ പ്രദേശത്ത് എത്തുമെന്ന് നാട്ടുകാർ പറയുന്നു. മഴ ആയതിനാൽ വെള്ളക്കെട്ട് ഉയർന്നിരുന്നു. 

ALSO READ: സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം

കാൽ വഴുതി വീണതാണെന്ന് ആദ്യ ഘട്ടത്തിൽ സംശയിച്ചിരുന്നെങ്കിലും അഞ്ചംഗ സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് അജീഷ് മുങ്ങിയതെന്ന് പിന്നീ‌ട് വ്യക്തമായി. നെടുമങ്ങാട് പോലീസും ഫയർഫോഴ്സും സ്കൂബാ ടീമും സ്ഥലത്തെത്തി വൈകുന്നേരം 5.30 ഓടെ മൃതദേഹം പുറത്തെടുത്തു. മറ്റു നടപടികൾക്ക് ശേഷം മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്  മാറ്റി. ഇപ്പോൾ ഇവിടെ പാറക്വാറി പ്രവർത്തന രഹിതമാണ്.

തിരുവനന്തപുരം ജില്ലയിൽ ക്വാറിയിംഗ്, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം ജില്ലയിൽ മെയ് 19, 20, 21 ദിവസങ്ങളിൽ ഓറഞ്ച് അലേർട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ ഉള്ളതിനാലും മലയോര മേഖലകളിൽ ജാഗ്രത പാലിക്കേണ്ടതിനാലും ജില്ലയിലെ മലയോര - കായലോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു. കൂടാതെ കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഉൾപ്പെടെ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News