കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 14 മണിക്കൂർ പിന്നിടുന്നു. സംഭവത്തിൽ പോലീസും നാട്ടുകാരും സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിളൊന്നും കുട്ടിയെ കണ്ടെത്താനായിട്ടില്ല. ഇതിനിടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
Also Read: പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാ ചിത്രം പുറത്ത്
പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം തട്ടിക്കൊണ്ടുപോകുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇന്നലെ വൈകീട്ട് 4:20 ഓടെ ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ശേഷം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നാണ് നിർദേശം. പാരിപ്പള്ളിയിലെ ഒരു കടയിലെത്തിയ സംഘം കടയുടമയുടെ ഫോൺ വാങ്ങിയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
Also Read: അബിഗേലിനെ തേടി കേരളം; കുഞ്ഞിനെ തട്ടികൊണ്ടുപോയിട്ട് ഒമ്പത് മണിക്കൂർ പിന്നിട്ടു
വളരെ ആസൂത്രിതമായാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം. ഇതിന് മുമ്പും സമാനമായ രീതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പാരിപ്പള്ളി, പള്ളിക്കൽ പ്രദേശങ്ങൾക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Also Read: ഇന്ന് ഹനുമത് കൃപയാൽ ഈ രാശിക്കാരുടെ എല്ലാ കഷ്ടതകളും മാറും ഒപ്പം ധനനേട്ടവും !
സിസിടിവി ദൃശ്യങ്ങളും സൈബർ വിവരങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നതെന്നും. വിവിധ ടീമുകളായി തിരിഞ്ഞും തിരച്ചിൽ പുരോഗമിക്കുകയാണെന്നും ദക്ഷിണ മേഖല ഐജി സ്പർജ്ജൻ കുമാർ അറിയിച്ചിട്ടുണ്ട്. ആദ്യം ലഭിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് പറഞ്ഞ ഐജി രണ്ടാമത്തെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് പരിശോധന നടക്കുകയാണെന്നും. സ്വിഫ്റ്റ് കാറാണെന്നാണ് ഇപ്പോൾ മനസിലാക്കാൻ സാധിച്ചതെന്നും. ഇതുവരെ കുട്ടിയെ ട്രാക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. എന്നാൽ കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഐജി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.