Accident| കണ്ണൂർ പയ്യന്നൂരിൽ വാഹനാപകടം, അപകടത്തിൽപ്പെട്ടത് കണ്ടെയിനർ ലോറിയും പിക്കപ്പും

വാഹനങ്ങളുടെ അമിതവേഗതയും റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് പ്രദേശത്ത് അടിക്കടിഅപകടങ്ങൾ ഉണ്ടാകാൻ കാരണം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 07:18 PM IST
  • പിക്കപ്പ് വാനും കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽ പെട്ടത്
  • വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നത്
  • വെളിച്ചെണ്ണ കയറ്റിയ ലോറിയിൽ നിന്ന് എണ്ണ ചോർന്നത് അപകടാവസ്ഥയ്ക്ക് കാരണമായി
Accident| കണ്ണൂർ പയ്യന്നൂരിൽ വാഹനാപകടം, അപകടത്തിൽപ്പെട്ടത് കണ്ടെയിനർ ലോറിയും പിക്കപ്പും

കോഴിക്കോട്:  എടാട്ട് ദേശീയ പാതയിൽ പയ്യന്നൂർ കോളേജ് സ്റ്റോപ്പിന് സമീപം  വാഹനങ്ങൾ കൂട്ടിയിടിച്ചു. പിക്കപ്പ് വാനും കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽ പെട്ടത്.കോഴിക്കോട് നിന്നും കാസർകോടേക്ക് വെളിച്ചെണ്ണയുമായി പോകുന്ന പിക്കപ്പ് വാനും മംഗലാപുരത്ത് നിന്നും മത്സൃവുമായി കോഴിക്കോടേക്ക് പോയ കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽ പെട്ടത്

ആളപായമില്ല. വാഹനങ്ങളുടെ  അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ റോഡിന്റെ അശാസ്ത്രീയമായ നിർമാണവും പ്രദേശത്ത് അടിക്കടിഅപകടങ്ങൾ ഉണ്ടാകാൻ കാരണം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. 

അപകടത്തെത്തുടർന്ന് വെളിച്ചെണ്ണ കയറ്റിയ ലോറിയിൽ നിന്ന് എണ്ണ ചോർന്നത്  അപകടാവസ്ഥയ്ക്ക്  കാരണമായി. പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിർത്തിയ സേനാംഗങ്ങൾ ഓയിൽ നീക്കംചെയ്തു അപകട സാധ്യത ഒഴിവാക്കുകയും ഗതാഗത സൗകര്യമൊരുക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News