ഞങ്ങൾ പെണ്ണുങ്ങൾ, നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ? നമ്മൾ എന്ന്‍ പോരേ? പാര്‍വതിയോട് സിദ്ധിഖ്

സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്‍റെ പേരില്‍ നടി പാര്‍വതിക്കെതിരേ സിനിമാതാരം സിദ്ധിഖിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

Last Updated : Dec 19, 2017, 02:04 PM IST
ഞങ്ങൾ പെണ്ണുങ്ങൾ, നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ? നമ്മൾ എന്ന്‍ പോരേ? പാര്‍വതിയോട് സിദ്ധിഖ്

സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്‍റെ പേരില്‍ നടി പാര്‍വതിക്കെതിരേ സിനിമാതാരം സിദ്ധിഖിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ചടങ്ങില്‍ പാര്‍വതി മമ്മൂട്ടിയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഉപദേശ രൂപേണയുള്ള മറുപടിയാണ് സിദ്ധിഖ് നല്‍കിയിരിക്കുന്നത്.

പാർവതി നടത്തിയ പരാമര്‍ശത്തെക്കുറിച്ച് സിദ്ധിഖ് മമ്മൂട്ടിയോട് ചോദിച്ച കാര്യവും പോസ്റ്റില്‍ കുറിക്കുന്നുണ്ട്.  "പാർവതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാൻ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് "കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ..."

എന്‍റെ സഹപ്രവർത്തകരെ മറ്റുള്ളവർ തെറി വിളിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന പോസ്റ്റില്‍ പാര്‍വതിയ്ക്ക് സിമ്പിളായി ഒരു ഉപദേശവും നല്‍കുന്നുണ്ട്.

സിദ്ധിഖിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം<

>

Trending News