Actress abduction case: മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ് കുമാറിന്റെ പിഎ

അന്വേഷണത്തിൽ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തുകയും  ആളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.    

Last Updated : Nov 13, 2020, 11:45 AM IST
  • അന്വേഷണത്തിൽ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തുകയും ആളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
  • ഇതിൽ നിന്നും പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായിട്ടുണ്ടെന്നും ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയുമാണ്.
Actress abduction case: മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ് കുമാറിന്റെ പിഎ

ബേക്കൽ: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബേക്കൽ പൊലീസ്  കാസർഗോഡ് ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.   സാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ. ബി. ഗണേഷ് കുമാറിന്റെ പിഎ ആണെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട് .  

സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ (KB Ganesh Kumar MLA) പിഎ പ്രദീപ് കുമാർ ആണ് ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.  കഴിഞ്ഞ 23 നാണ് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിനെ തേടി പ്രദീപ് കുമാർ ബേക്കലിലെത്തിയതെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.  

Also read: ബീഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ NDA ഇന്ന് യോഗം ചേരും

പ്രദീപ് ബിബിനെ കാണാൻ  ബന്ധുവീട്ടിൽ ചെന്നിട്ടും കാണാന് പറ്റാത്തത്തിനെ തുടർന്ന് അമ്മാവന് ജോലി ചെയ്യുന്ന ജൂവലറിയിൽ എത്തുകയും അവിടെ വച്ച് ഫോണിലൂടെ മൊഴി മാറ്റാൻ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.  മാത്രമല്ല കത്തുകളിലൂടെയും മൊഴിമാറ്റാൻ (statement) സമ്മർദ്ദം ചെലുത്തിയിരുന്നു.  ഒടുവിൽ സഹികെട്ട് ബിബിൻ ബേക്കൽ പൊലീസിന് പരാതി നൽകുകയായിരുന്നു.  

അന്വേഷണത്തിൽ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തുകയും  ആളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.  ഇതിൽ നിന്നും പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായിട്ടുണ്ടെന്നും ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയുമാണ്.  സിസിടിവിയിലൂടെ ആളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇത് സംബന്ധിച്ച കോടതിയിൽ റിപ്പോർട്ട് നൽകിയതെന്ന് നേക്കാള് പൊലീസ് അറിയിച്ചു.     

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News