ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; രേഖാമൂലം പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്, കൂടുതൽ അന്വേഷണം നടത്തും

Revenue Minister K Rajan: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്ത് നിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടർ റിപ്പോർട്ടിൽ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 15, 2024, 07:15 PM IST
  • കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് മന്ത്രിക്ക് കൈമാറും
  • റവന്യൂ വകുപ്പ് മന്ത്രിക്കാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പ്രാഥമിക റിപ്പോർട്ട് കൈമാറിയത്
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; രേഖാമൂലം പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്, കൂടുതൽ അന്വേഷണം നടത്തും

കണ്ണൂർ: കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രിക്കാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പ്രാഥമിക റിപ്പോർട്ട് കൈമാറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്ത് നിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടർ റിപ്പോർട്ടിൽ അറിയിച്ചു.

കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് മന്ത്രിക്ക് കൈമാറും. കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി, മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. എഡിഎമ്മിന്റെ ക്വാർട്ടേഴ്‌സിൽ കണ്ണൂർ തഹസിൽദാർ ഇൻ ചാർജ് സികെ ഷാജിയാണ് നവീൻ ബാബുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. മൃതദേഹത്തെ കണ്ണൂർ റവന്യൂ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിക്കും.

ALSO READ: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നു

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. നവീൻ ബാബുവിന്റെ മരണം ദൗർഭാ​ഗ്യകരവും അപ്രതീക്ഷിതവുമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് നടത്തിയതെന്നും എന്നാൽ പറഞ്ഞ രീതി ഒഴിവാക്കേണ്ടത് ആയിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറ‍ഞ്ഞു.

തെറ്റായ പ്രവണതകൾ അനുഭവത്തിൽ ഉണ്ടായാൽ ജനപ്രതിനിധികളോട് പലരും അവരുടെ സങ്കടങ്ങൾ പറയാറുണ്ടെന്നും ജനങ്ങളുടെ അത്തരം സങ്കടം കേട്ടുകൊണ്ടുള്ള പ്രതികരണമാണ് ദിവ്യ നടത്തിയതെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം. എന്നാൽ, ഇത്തരം പരാമർശങ്ങൾ യാത്രയയപ്പ് യോ​ഗത്തിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിരീക്ഷിച്ചു. സംഭവത്തിൽ ഉയർന്നുവന്ന പരാതികളെക്കുറിച്ച് സർക്കാർ സമ​ഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News