African Swine: കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

 African swine in Kozhikode: ഈ വൈറസിനെ കണ്ടെത്തിയാൽ ദിവസങ്ങൾക്കകം  ഒരുകിലോമീറ്റര്‍ ചുറ്റളവിലെ പന്നികളെ കൊന്നൊടുക്കണം. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 06:02 PM IST
  • ആഫ്രിക്കൻ പനി സ്ഥിതീകരിച്ച ജാനകിക്കാട് വനമേഖലയായതിനാല്‍ അടുത്തൊന്നും പന്നിഫാമുകളില്ല.
  • സമീപ പ്രദേശങ്ങളിലെ ഫാമുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
African Swine: കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട്:  ജില്ലയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറസ് സാനിധ്യം കണ്ടെത്തിയത് ജാനകിക്കാട്ടില്‍ ചത്ത കാട്ടുപന്നികളിലാണ്. ഭോപ്പാലിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.  മനുഷ്യരിലേക്ക് രോഗം പകരില്ല.  മൃഗസംരക്ഷണവകുപ്പ് പന്നിഫാമുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ വർഷം നിപ മരണമുണ്ടായ കുറ്റ്യാടി മരുതോങ്കരയുടെ സമീപ പ്രദേശമായ ജാനകിക്കാട്ടില്‍ ദിവസങ്ങള്‍ക്കകമാണ് കാട്ടുപന്നികളെ ചത്തനിലയില്‍ കണ്ടെത്തിയത്. 

ALSO READ: 'ഇനി ജീവിക്കണമെന്നില്ല'; സഹപ്രവര്‍ത്തകര്‍ക്കെതിരെ കുറിപ്പെഴുതി വെച്ച് പോലീസുകാരന്‍ ജീവനൊടുക്കി

ഈ വൈറസിനെ കണ്ടെത്തിയാൽ ദിവസങ്ങൾക്കകം  ഒരുകിലോമീറ്റര്‍ ചുറ്റളവിലെ പന്നികളെ കൊന്നൊടുക്കണം. ആഫ്രിക്കൻ പനി സ്ഥിതീകരിച്ച ജാനകിക്കാട് വനമേഖലയായതിനാല്‍ അടുത്തൊന്നും പന്നിഫാമുകളില്ല. എന്നാൽ സമീപ പ്രദേശങ്ങളിലെ ഫാമുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പന്നിഫാം നടത്തിപ്പുകാര്‍ക്കും മൃഗസംരക്ഷണ വകുപ്പ് ബോധവത്കരണക്ലാസ് നല്‍കും. കേരളത്തിലെ വിവിധയിടങ്ങളില്‍ നേരത്തെ പന്നിപ്പനി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെങ്കിലും കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News