തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് നമ്മളില്‍ പലര്‍ക്കും പിഴ ലഭിക്കാറുണ്ട്. എന്നാല്‍ ഈ പിഴ എങ്ങനെ എളുപ്പത്തില്‍ അടക്കാം എന്ന കാര്യം അധികം ആളുകള്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. അത്തരത്തിലുള്ള ആളുകള്‍ക്ക് വേണ്ടി പൂര്‍ണ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ആദ്യമായി നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എം പരിവാഹൻ ആപ്പ് തുറക്കുക.
അതിലെ 'ട്രാൻസ്പോർട്ട് സർവീസസ്' എന്ന ബട്ടൺ അമർത്തുക.
തുടർന്ന് 'ചെലാൻ റിലേറ്റഡ് സർവീസസ്' എന്ന വരിയിലെ 'വ്യൂ മോർ' എന്ന ബട്ടൺ അമർത്തുക.
ALSO READ: അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു മരിച്ചു; സംഭവം വാൽപ്പാറയിൽ
പിന്നീട് 'പേമെന്റ്' എന്ന ബട്ടൺ അമർത്തുക.
അതിനുശേഷം 'പേ യുവർ ചെല്ലാൻ' എന്ന ബട്ടൺ അമർത്തുക.
ഇവിടെ ചെല്ലാൻ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസൻസ് നമ്പറോ നൽകാവുന്നതാണ്.
അതിനുശേഷം 'ഗെറ്റ് ഡീറ്റെയിൽസ്' എന്ന ബാർ അമർത്തുക.
നമ്മുടെ വാഹനത്തിൻ്റെ ചെല്ലാനുകൾ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം.
അതിൽ 'പെന്റിങ്ങ് ' എന്ന ബട്ടൺ അമർത്തുക.
ഇവിടെ ചെല്ലാൻ നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
'ഡൗൺലോഡ് ചെല്ലാൻ' എന്ന ബാർ അമർത്തിയാൽ പിഡിഎഫ് ആയി ചെല്ലാൻ ഡൗൺലോഡ് ചെയ്തെടുക്കാം.
പിഴ അടക്കുന്നതിനായി 'പേ നൗ' എന്ന ബാർ അമർത്തുക.
'ഇ ട്രഷറി' തിരഞ്ഞെടുത്തു 'കണ്ടിന്യൂ' ബട്ടൻ അമർത്തുക.
ഇവിടെ ക്രെഡിറ്റ് കാർഡോ / ഡെബിറ്റ് കാർഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്.
UPI ഗൂഗിൾ പേ ഉപയോഗിച്ചാണ് പിഴ അടക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ യുപിഐ എന്ന ബട്ടൺ അമർത്തുക.
കാർഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്.
ഗൂഗിൾ പേ വഴി പിഴ ഒടുക്കിയതിനു ശേഷം 'പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ' എന്ന ബാർ അമർത്തുക.
ട്രാൻസാക്ഷൻ വിജയകരമായി പൂർത്തിയായതിനുശേഷം 'പ്രിൻറ് റെസിപ്റ്റ് ' എന്ന ബാർ അമർത്തി റസീറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എ ഐ ക്യാമറ മുഖാന്തിരമോ മറ്റു വിധത്തിലോ ലഭിച്ച ചലാനുകൾ അടക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ മാർഗം വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.