കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ കോഴിക്കോട് ദുബായ് വിമാനത്തിന്റെ ടയറുകൾ പൊട്ടി. ഇന്ന് രാവിലെ 11.15 ന് കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനം റൺവേയിലൂടെ നീങ്ങവെയാണ് അപകടമുണ്ടായത്.
വിമാനത്തിൻറെ എഞ്ചിൻ തകരാറ് ശ്രദ്ധയിൽപെട്ട പൈലറ്റ് വിമാനം ടെർമിനിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടം ശ്രദ്ധയില്‍ പെട്ടയുടനെ വിമാനത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. 125 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.