Fake Diesel| വില കൂടുന്നു ഒരു വശത്ത്, ശ്രദ്ധിക്കണം വ്യാജ ഡീസലിനെയും

സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ സ്റ്റേജ് കാരിയേജുകളില്‍ ഡീസലിനു പകരം അപകടകരമായി മായം ചേര്‍ത്ത ലൈറ്റ് ഡീസല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 04:16 PM IST
  • കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യവസായ ആവശ്യത്തിനായുള്ള ലൈറ്റ് ഡീസലാണിത്.
  • സംശയിക്കപ്പെടുന്ന വാഹനങ്ങള്‍ പരിശോധിക്കാനും പോലീസ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു
  • സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ ഇന്ധനക്കമ്പനികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ആദ്യവാരം യോഗം ചേരാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി
Fake Diesel| വില കൂടുന്നു ഒരു വശത്ത്, ശ്രദ്ധിക്കണം വ്യാജ ഡീസലിനെയും

തിരുവനന്തപുരം: ഡീസൽ വില 100-ലേക്ക് എത്തിയിരിക്കുകയാണ് അതിനൊപ്പം തന്നെ വ്യാജ ഡീസലും വിപണിയിൽ സുലഭം. ചിലപ്പോൾ മാർക്കറ്റ് വിലയിലും കുറവിലായിരിക്കപും ഇവ വിൽക്കുക. നിറത്തിലോ മണത്തിലോ വ്യത്യാസം തോന്നാതിരിക്കാം എന്നാൽ ഇവ ഒഴിച്ച് ഒാടിച്ച് തുടങ്ങിയാൽ അറിയാം അപകടം.

സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ സ്റ്റേജ് കാരിയേജുകളില്‍ ഡീസലിനു പകരം അപകടകരമായി മായം ചേര്‍ത്ത ലൈറ്റ് ഡീസല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

ALSO READ: Idukki Dam: ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യവസായ ആവശ്യത്തിനായുള്ള ലൈറ്റ് ഡീസലാണിത്. പിന്നീടിത് മായം ചേര്‍ത്ത് വിൽക്കുകയാണ്. ഇങ്ങിനെ മറ്റ് ഇന്ധനങ്ങള്‍ കൂടി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അപകടകരവും മലിനീകരണത്തിന് ഇടയാക്കുന്നതുമാണ്. ഇത്തരം വ്യാജ ഇന്ധനം ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന വാഹനങ്ങള്‍ പരിശോധിക്കാനും പോലീസ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. 

ALSO READ: Rain Alert : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ ഇന്ധനക്കമ്പനികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ആദ്യവാരം യോഗം ചേരാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പാലക്കാട്, കൊച്ചി തുടങ്ങി പലയിടങ്ങളിലും ഇത്തരത്തിൽ വ്യാജ ഡീസൽ കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News