All Kerala Mens Association: ഒന്നുകൊണ്ടും പേടിക്കേണ്ട ഞങ്ങളെല്ലാവരും കൂടെയുണ്ട്.... പുറത്തിറങ്ങിയ സവാദിന് ഗംഭീര സ്വീകരണം, വീഡിയോ

Savad getr warm welcome by All Kerala Mens Assocition: പുള്ളിക്കാരൻ ഒന്നും സംസാരിക്കില്ല എന്നൊക്കെ അവർ തന്നെ പറയുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 10:09 PM IST
  • പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം ഒരുക്കിയത്.
  • അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ ഇതിന്റെ ലൈവ് വിഡിയോ പങ്കുവച്ചിട്ടുണ്ട്.
All Kerala Mens Association: ഒന്നുകൊണ്ടും പേടിക്കേണ്ട ഞങ്ങളെല്ലാവരും കൂടെയുണ്ട്.... പുറത്തിറങ്ങിയ സവാദിന് ഗംഭീര സ്വീകരണം, വീഡിയോ

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിൽ യുവ നടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തി എന്ന കേസിൽ ജയിലിൽ പോകേണ്ടി വന്ന കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) ഗംഭീര സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം ഒരുക്കിയത്. 

അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ ഇതിന്റെ ലൈവ് വിഡിയോ  പങ്കുവച്ചിട്ടുണ്ട്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയിട്ടാണ് സ്വീകരിച്ചത്. ‘ഒന്ന് കൊണ്ടും പേടിക്കണ്ട ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. എന്നാൽ ഈ സമയത്തൊന്നും സവാദ് പുഞ്ചിരിക്കുക അല്ലാതെ പ്രത്യേകിച്ചൊന്നും പ്രതികരിച്ചിരുന്നില്ല.

ALSO READ: കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം, ദുഃഖത്തിൽ പങ്കു ചേരുന്നതായി-മുഖ്യമന്ത്രി പിണറായി വിജയൻ

അപ്പോൾ അവർ തന്നെ പറയുന്നുണ്ട് പുള്ളിക്കാരൻ ഒന്നും സംസാരിക്കില്ല അതിനിടയിൽ ആരോ പറയുന്നുണ്ട് സംസാരിക്കേണ്ടതില്ല എന്നൊക്കെ. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സവാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്എറണാകളും അഡീഷനൽ സെഷൻസ് കോടതിയാണ്  .ആലുവ സബ് ജലിയിലിലായിരുന്ന സവാദ് പുറത്തിറങ്ങുമ്പോൾ സ്വീകരണം നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ നടി നൽകിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച്  ഓൾ കേരള മെൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ഡിജിപിക്കും പരാതി നൽകിയിരുന്നു. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസില്‍വച്ച് സവാദ് യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. 

യുവതി പൊലീസിൽ പരാതി നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തത് ഇൻസ്റ്റഗ്രാമിൽ പ്രശസ്തി ലഭിക്കാനാണ് എന്നാണ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്.  യുവാവ് മോശം കാര്യങ്ങൾ ചെയ്തതായി യുവതി പ്രചരിപ്പിച്ച വിഡിയോയിൽ തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

യുവതിയുടെ ഭാഗത്താണ് ശരി എന്നാണ് ആദ്യമൊക്കെ കരുതിയിരുന്നതെന്നും ഇൻസ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വിഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്സിനെ കൂട്ടാനുള്ള മാത്രമാണെന്ന് മനസിലായതെന്നും അജിത് കുമാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News