Crime News: ആർക്കും ഭാരമാകുന്നില്ല; കോഴിക്കോട് ഡോക്ടർ ദമ്പതികൾ മരിച്ച നിലയിൽ

At Kozhikode Doctor couple found dead in home: മകള്ക്കും മരുമകനും ഭാരമാകുന്നില്ലെന്നാണ് ആത്മഹത്യ കുറിപ്പില് എഴുതിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 05:10 PM IST
  • തങ്ങള്‍ നിത്യരോഗികളാണെന്നും അതിനാല്‍ മകള്‍ക്കും മരുമകനും ഭാരമാകാനില്ലെന്നുമാണ് ഡോക്ടര്‍ ദമ്പതിമാരുടെ ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്.
  • അമിതമായ അളവിൽ ​ഗുളിക കഴിച്ചാണ് ഇരുവരും ജീവൻ ഒടുക്കിയതെന്നാണ് പോലീസുകാരുടെ പ്രാഥമിക നി​ഗമനം.
  • വര്‍ഷങ്ങളായി തൃശ്ശൂരിലാണ് കോഴിക്കോട് സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാര്‍ ജോലിചെയ്തിരുന്നത്. ഇരുവരും തിരികെ കോഴിക്കോട്ടെത്തി മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ താമസം തുടങ്ങിയത് ആറുമാസം മുമ്പാണ്.
Crime News: ആർക്കും ഭാരമാകുന്നില്ല; കോഴിക്കോട് ഡോക്ടർ ദമ്പതികൾ മരിച്ച നിലയിൽ

കോഴിക്കോട്: വീടിനുള്ളിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം. ഡോ. റാം മനോഹര്‍(75) ഭാര്യ ഡോ. ശോഭ മനോഹര്‍(68) എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് അറിയിച്ചത്. വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതായും പോലീസ് അറിയിച്ചു. തങ്ങള്‍ നിത്യരോഗികളാണെന്നും അതിനാല്‍ മകള്‍ക്കും മരുമകനും ഭാരമാകാനില്ലെന്നുമാണ് ഡോക്ടര്‍ ദമ്പതിമാരുടെ ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

അമിതമായ അളവിൽ ​ഗുളിക കഴിച്ചാണ് ഇരുവരും ജീവൻ ഒടുക്കിയതെന്നാണ് പോലീസുകാരുടെ പ്രാഥമിക നി​ഗമനം. വര്‍ഷങ്ങളായി തൃശ്ശൂരിലാണ് കോഴിക്കോട് സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാര്‍ ജോലിചെയ്തിരുന്നത്. ഇരുവരും തിരികെ കോഴിക്കോട്ടെത്തി മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ താമസം തുടങ്ങിയത് ആറുമാസം മുമ്പാണ്. 

ALSO READ: കണ്ണൂർ രാമന്തളിയിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു

അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയില്‍ വിജിലന്‍സ് ഓഫീസ് ജീവനക്കാരനേയും ഭാര്യയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42), ഭാര്യ അനു രാജന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടുപറമ്പിലെ പ്ലാവിലാണ് മൃതദേഹം കണ്ടെിയത്. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാര്‍.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News