കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വെങ്കല ശില്പം ഒരുങ്ങുന്നു. 12 അടി ഉയരത്തിൽ നിർമ്മിക്കുന്ന വെങ്കല ശില്പത്തിന്‍റെ ആദ്യ രുപം ഒരു വർഷമെടുത്താണ് കളിമണ്ണിൽ ശില്പി ഉണ്ണി കാനായി തീർത്തത്. അരയിൽ കൈകൊടുത്ത്, വലത് കൈകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിൽ രുദ്രാക്ഷമാലയും കഴുത്തിൽ പാമ്പും തലയിൽ ഗംഗയും ശൂലം ശരീരത്തിൽ ചേർത്ത് വച്ച് ഭക്തരെ നോക്കുന്ന രീതിയിലാണ് ശില്പം ഒരുക്കിയത്.
അടുത്ത് തന്നെ വെങ്കലശിവ ശില്പത്തിന്‍റെ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കും. ഹൊറൈസൺ ഇന്‍റെനാഷണൽ ചെയർമാൻ മെട്ടമ്മൽ രാജനാണ് ശില്പം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. ഡോ: അബ്ദുൾ ഖനി, ക്ഷേത്രതന്ത്രി കുബേരൻ നമ്പൂതിരി, ടിടികെ ദേവസ്വം പ്രസിഡന്‍റ് കെപി നാരായണൻ, കമൽ കുന്നിരാമത്ത്, വിജയ് നീലകണ്ഠൻ, ബൈജു കോറോം എന്നിവർ ശില്പിയുടെ പണിപ്പുരയിലെത്തി ശില്പ നിർമ്മാണം വിലയിരുത്തി.
കഴിഞ്ഞ ആഴ്ച്ച ശിവ ശില്പത്തിന്‍റെ മാതൃക ചിത്രത്തിന്‍റെ ഉത്ഘാടനം ബ്രിട്ടീഷ് പാർലിമെന്‍റ് അംഗം ലോർഡ് വോവെർളി തളിപ്പറമ്പിൽ നിർവ്വഹിച്ചിരുന്നു. ഇന്ത്യയിൽ കോൺഗ്രീറ്റിലും മറ്റ് ലോഹത്തിലും ഉയരം കൂടിയ ശിവ ശില്പങ്ങൾ ഉണ്ടെങ്കിലും ഇത്തരത്തിൽ പൂർണ്ണകായമായതും ഉയരം കൂടിയയതുമായ വെങ്കല ശില്പം ആദ്യത്തെതാണ് എന്ന് സംഘാടകർ അവകാശപ്പെടുന്നു.
ഇതാടുകൂടി മലബാർ ടൂറിസ്സം ഭൂപടത്തിൽ ഒന്നു കൂടി സ്ഥാനം പിടിക്കാൻ ഈ വിഗ്രഹം കൊണ്ട് സാധിക്കും. അടുത്ത വർഷം ശിവശില്പം അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ഇന്ത്യയിലെ ഏറ്റവും വലിയ ശിവന്‍റെ വെങ്കല ശില്പമായി ഇത് മാറുമെന്നാണ് സംഘാടകര്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...