Payyavur Ambulance Accident: ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് മരണം,ഒരാളുടെ നില ​ഗുരുതരം

ആംബുലൻസിലുണ്ടായിരുന്ന ബെന്നി എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് 

Written by - Zee Malayalam News Desk | Last Updated : Jun 7, 2021, 08:18 AM IST
  • ആംബുലൻസിലുണ്ടായിരുന്ന ബെന്നി എന്നയാൾക്കാണ് പരിക്കേറ്റത്.
  • ഇദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്
  • പയ്യാവൂർ വാതിൽമടയിലെ ആംബുലൻസ് ആണ് അപകടത്തിൽപെട്ടത്
Payyavur Ambulance Accident: ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് മരണം,ഒരാളുടെ നില ​ഗുരുതരം

കണ്ണൂർ: പയ്യാവൂരിന് സമീപം ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് പേ‍‍‍ർ മരിച്ചു.പയ്യാവൂർ ചുണ്ടപ്പറമ്ബ് സ്വദേശികളായ ബിജോ (45), സഹോദരി രജിന (37), ആംബുലൻസ് ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്.  പയ്യാവൂർ വാതിൽമടയിലെ ആംബുലൻസ് ആണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ എളയാവൂരിലാണ് സംഭവം.

ആംബുലൻസിലുണ്ടായിരുന്ന ബെന്നി എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് ബെന്നിയുടെ നില ഗുരുതരമാണ്.
ALSO READ: COVID Vaccine സംസ്ഥാനത്ത് ഒരു കോടിയലധികം ഡോസുകൾ നൽകിയെന്ന് ആരോഗ്യ വകുപ്പ്

അപകടത്തിന് തൊട്ട് പിന്നാലെ നാട്ടുകാ‍‍ർ എത്തിയിരുന്നെങ്കിലും വണ്ടിയിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുക്കാനായില്ല.അപകടം അറിഞ്ഞു നാട്ടുകാർ എത്തിയെങ്കിലും ആംബുലൻസിന് അകത്തു നിന്നും അപകടത്തിൽ പെട്ടവരെ പുറത്തെടുക്കാൻ സാധിച്ചില്ല. കണ്ണൂരിൽ നിന്നുള്ള ഫയർഫോസ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചത്

ALSO READ: സംസ്ഥാനത്ത് 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലയ് 15നകം Covid vaccine നൽകാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വേ​ഗത്തിൽ വന്ന ആംബുലൻസ് നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ മോട്ടോ‍ർ വാഹന വകുപ്പ് പരിശോധന നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News