തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം മാറ്റി വെച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. ഈ മാസം 29നാണ് അദ്ദേഹം കേരളത്തിൽ സന്ദർശനം നടത്താനിരുന്നത്. ഇതാണ് അപ്രതീക്ഷിതമായി മാറ്റിവെച്ചത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി മുന്നിൽകണ്ട് അമിത് ഷായുടെ കേരളസന്ദർശനം വലിയ ആഘോഷമാക്കി മാറ്റാനാണ് ബിജെപി തീരുമാനിച്ചിരുന്നത്. വിവിധ ഇടങ്ങളിൽ പരിപാടികൾ, പൊതുസമ്മേളനങ്ങൾ റാലി ഉൾപ്പെടെ നടത്തിക്കൊണ്ട് ശക്തി പ്രകടനം നടത്താനായിരുന്നു തീരുമാനം.
29ന് അദ്ദേഹം കേരളത്തിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് അപ്രതീക്ഷിതമായി മാറ്റിവെച്ചത്. പുതിയ തീയതി വൈകാതെ ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച തീരുമാനങ്ങൾ പിന്നീട് അറിയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...